
ദോഹ: വ്യകിതിത്വ വികാസം മുന്‍നിര്‍ത്തി നടത്തുന്ന പല വിധ പരിശീലന പരിപാടികളെക്കാള്‍ മികച്ച അനുഭവ സമ്പത്താണ് അന്താരാഷ്ട്രാ മത്സരങ്ങളിലും പരിപാടികളിലും സന്നദ്ധ സേവനം നടത്തുമ്പോള്‍ കിട്ടുന്നതെന്ന് ഐ എ എഫ് ലോക അത്‌ലറ്റിക് മീറ്റ് അക്രഡിറ്റേഷന്‍ വിഭാഗത്തില്‍ വളണ്ടിയറായ അജ്മല്‍ നബീല്‍. 2006 ഏഷ്യന്‍ ഗെയിംസ് കാലം മുതല്‍ ഖത്തറിലെ വിവിധ ഇന്‍ര്‍നാഷണല്‍ ഇവന്റുകളില്‍ വളണ്ടിയറായി സേവനം ചെയ്യുന്നുണ്ട്.
ലോക അത്‌ലറ്റിക് മീറ്റിലെ അക്രഡറ്റേഷന്‍ വിഭാഗത്തിലായിരുന്നു കഴിഞ്ഞ ദിവസം വരെ സേവനം. ഇന്ത്യ, പാക്കിസ്ഥാന്‍, സുഡാന്‍, നൈജീരിയ, കെനിയ, ഈജിപ്ത്, മൊറോക്കോ, ചൈന തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെല്ലാം ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. ലോക കായിക താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയിലെ അനുഭവ സമ്പത്തും വിവിധ രാജ്യക്കാരുമായുള്ള ഇടപഴകലും ബന്ധവും ഏറെ പ്രധാനമാണ്. ചിലരൊക്കെ ചോദിക്കാറുണ്ട്.

ഈ വളണ്ടിയര്‍ സേവനം കൊണ്ട് വല്ലതും കിട്ടുമോ എന്ന് പേഴ്‌സാണിലിറ്റി ഡവലപ്‌മെന്റിന് ആയിരക്കണക്കിന് റിയാല്‍ കൊടുത്ത് പങ്കെടുക്കുന്നവരുണ്ടല്ലോ, അവരെക്കാള്‍ മികച്ച അനുഭവമാണ് തങ്ങള്‍ക്ക് ലഭിക്കുന്നത് എന്നതാണ് അതിനുള്ള മറുപടിയെന്നും അജ്മല്‍ നബീല്‍ വിശദീകരിക്കുന്നു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വളണ്ടിയര്‍ സേവനം പൂര്‍ത്തിയാക്കിയ അജ്മല്‍ ഇന്നലെ തന്നെ ലോക ബീച്ച് സ്‌പോര്‍ട്‌സ് വളണ്ടിയര്‍ സേവനത്തിന് തുടക്കമിടുകയും ചെയ്തുവെന്ന പ്രത്യേകത കൂടിയുണ്ട്.