in ,

പൈലറ്റ് പരിശീലനത്തിന് സ്‌കോളര്‍ഷിപ്പ് പരിഗണിക്കണമെന്ന് അല്‍ബാകിര്‍

സോളില്‍ അയാട്ട വാര്‍ഷിക ജനറല്‍ മീറ്റിങില്‍ അയാട്ട ചെയര്‍മാനും ഖത്തര്‍ എയര്‍വേയ്‌സ് സിഇഒയുമായ അക്ബര്‍ അല്‍ബാകിര്‍ സംസാരിക്കുന്നു

ദോഹ: പൈലറ്റ് പരിശീലനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന കാര്യം എയര്‍ലൈനുകള്‍ പരിഗണിക്കണമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ബാകിര്‍, അയാട്ടയുടെ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം സോളില്‍ അയാട്ട 75-ാമത് വാര്‍ഷിക ജനറല്‍ അസംബ്ലിയടനുബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

പൈലറ്റ് ആകണമെന്ന് ആഗ്രഹിക്കുകയും പരിശീലനത്തിനായി പണം മുടക്കാന്‍ കഴിവില്ലാത്തവരുമായ യുവാക്കള്‍ക്കും യുവതികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുന്ന കാര്യം ആഗോള വ്യോമയാന വ്യവസായ മേഖല ഗൗരവമായി പരിഗണിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്, പൈലറ്റ് പരിശീലനത്തിന് സാമ്പത്തിക ചെലവേറെയാണ്. പൈലറ്റാകാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും തടസമാകുന്നത് സാമ്പത്തികമാണ്.

പണമില്ലാത്തതിനാല്‍ തങ്ങളുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ പലര്‍ക്കുംകഴിയുന്നില്ല. അര്‍ഹതയും കഴിവും മികവുമുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന കാര്യം പ്രമുഖ എയര്‍ലൈനുകള്‍ പരിഗണിക്കണം- അല്‍ബാകിര്‍ ആവശ്യപ്പെട്ടു. പൈലറ്റാകാന്‍ താല്‍പര്യമുള്ള യുവജനങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് എയര്‍ലൈനുകളെ അയാട്ട പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഖത്തര്‍ എയര്‍വേയ്‌സ് പൈലറ്റുമാരെ പ്രോത്സാഹിപ്പിക്കുകയും നിരവധി യുവജനങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. പൈലറ്റാകണമെന്ന നിരവധിപേരുടെ ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് പിന്തുണ നല്‍കുന്നുണ്ട്. സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ നിര്‍വഹിച്ചാല്‍ പൈലറ്റുമാരുടെ ദൗര്‍ലഭ്യം ഉണ്ടാകുകയില്ല. പൈലറ്റുമാരുടെ എണ്ണം വര്‍ധിക്കാനിടയാകും.

നിലവില്‍ ലോകത്തൊട്ടാകെ പൈലറ്റുമാരുടെ ദൗര്‍ലഭ്യം നേരിടുന്നുണ്ട്- അല്‍ബാകിര്‍ പരാമര്‍ശിച്ചു. ബോയിങിന്റെ കണക്കുകള്‍ പ്രകാരം അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ലോകത്തൊട്ടാകെ ആവശ്യമായിവരിക 6.37ലക്ഷം പൈലറ്റുമാരെയായിരിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍ 21ന് ലുസൈല്‍ അറീനയില്‍

എല്‍സാല്‍വദോര്‍ പ്രസിഡന്റുമായി ഡോ. അല്‍കുവാരി ചര്‍ച്ച നടത്തി