in ,

പൊതുജനാരോഗ്യ മേഖലയിലെ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ജോര്‍ദാന്‍

ദോഹ: പൊതുജനാരോഗ്യമേഖലയില്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളും ശ്രമങ്ങളും പദ്ധതികളും പ്രശംസനീയമാണെന്ന് ജോര്‍ദ്ദാന്‍. ആരോഗ്യമേഖലയില്‍ ഖത്തറിന്റെ ശ്രമങ്ങള്‍ രാജ്യാന്തരതലത്തില്‍ വ്യതിരിക്തവും ആധുനികവുമാണെന്ന് ജോര്‍ദ്ദാന്‍ ആരോഗ്യമന്ത്രി ഡോ. സാദ് ജാബര്‍ ചൂണ്ടിക്കാട്ടി. ഖത്തറിലെ പ്രധാന ആസ്പത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. പൊതുജനാരോഗ്യമേഖലയിലെ നൂതന പ്രവര്‍ത്തനങ്ങളെക്കുറിച്ചും സാങ്കേതികസംവിധാനങ്ങളെക്കുറിച്ചും അദ്ദേഹത്തോടു വിശദീകരിച്ചു.
ഖത്തറിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യ രംഗത്ത് നിരവധി പുതിയ നടപടിക്രമങ്ങള്‍ അവതരിപ്പിച്ചതായി അല്‍ശര്‍ഖിനു നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. ഫിറ്റ്‌നസ് സെന്ററുകള്‍, ഫിസിയോതെറാപ്പി, മരുന്ന് വിതരണം ചെയ്യുന്ന സേവനങ്ങള്‍, ഫാമിലി മെഡിസിന്‍ എന്നിവ ഉള്‍പ്പെടെയുള്ളവ ആരോഗ്യകേന്ദ്രങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. ഖത്തര്‍ അതിന്റെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന നിലവാരത്തെ ഇത് സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. ഖത്തറും ജോര്‍ദാനും തമ്മിലുള്ള സഹകരണം ആരോഗ്യമേഖല വികസിപ്പിക്കുന്നതിനും രാജ്യങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധം മെച്ചപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
ഹാര്‍ട്ട് ഹോസ്പിറ്റല്‍, ഹമദ് ആസ്പത്രിയിലെ എമര്‍ജന്‍സി സെന്റര്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന തലത്തിലുള്ള ആസ്പത്രികളുടെ പ്രവര്‍ത്തനത്തെ അദ്ദേഹം പ്രശംസിച്ചു. രോഗികള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്നതിനുള്ള ആഡംബര കെട്ടിടങ്ങളായാണ് ഇവയെ അദ്ദേഹം വിശേഷിപ്പിച്ചത്. ആരോഗ്യരംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും.
ആരോഗ്യ വൈദഗ്ധ്യവും മാനവ വിഭവശേഷിയും കൈമാറുന്നതിലൂടെ അവ വികസിപ്പിക്കുന്നതിനും പ്രാഥമിക ആരോഗ്യ പരിപാലനത്തില്‍ ഖത്തറിന്റെ അനുഭവത്തില്‍ നിന്ന് പ്രയോജനം നേടുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ഖത്തരി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതായി ജോര്‍ദാന്‍ മന്ത്രി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കത്താറയില്‍ കുട്ടികളുടെ മേള തുടങ്ങി

അറേബ്യന്‍ ഗള്‍ഫ് കപ്പ്്: ഇറാഖ്, യമന്‍ ടീമുകളെത്തി