in ,

പൊതുവാച്ചേരി മഹല്ല് റിലീഫ് കമ്മിറ്റി ജനറല്‍ ബോഡി യോഗം

ദോഹ: ഖത്തര്‍ പൊതുവാച്ചേരി മഹല്ല് റിലീഫ് കമ്മിറ്റി  ജനറല്‍ ബോഡി യോഗവും റമദാനില്‍ നടത്തിയ ഇസ്ലാമിക് ക്വിസ്സ് മത്സര വിജയികള്‍ക്ക് സമ്മാന ദാനവും സംഘടിപ്പിച്ചു. ചെയര്‍മാന്‍ മഹ്‌റുഫ് ടിസി അധ്യക്ഷത വഹിച്ചു. അശ്‌റഫ് ബാഖവി ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജസീല്‍ വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ട്രഷറര്‍ ജസീര്‍ ഒരുവര്‍ഷത്തെ കണക്ക് അവതരിപ്പിച്ചു. ജോയിന്റ് കണ്‍വീനര്‍ റഹീസ് സി സ്വാഗതം പറഞ്ഞു. റമദാന്‍ ക്വിസ്സില്‍ ഹാരിസ് പികെ ഒന്നാം സ്ഥാനവും റഹീസ് സി രണ്ടാം സ്ഥാനവും മുസ്തഫ പികെ മൂന്നാം സ്ഥാനവും നേടി.

പുതിയ ഭാരവാഹികളായി മഹ്‌റൂഫ് ടീസി(ചെയര്‍മാന്‍), ശരീഫ് ടീ കെ(ജനറല്‍ കണ്‍വീനര്‍), മിദ്‌ലാജ് (ട്രഷറര്‍), റഹീസ് സി(വര്‍ക്കിങ്ങ് ചെയര്‍മാന്‍), മുസ്തഫ പികെ(വൈസ് ചെയര്‍മാന്‍), ജസീല്‍(വര്‍ക്കിങ് കണ്‍വീനര്‍), മഷൂദ് വി കെ (ജോയിന്റ് കണ്‍വീനര്‍)ജസീര്‍ സി(ജോയിന്റ് ട്രഷറര്‍) എന്നിവരെയും ഉപദേശക സമതി അംഗങ്ങളായി മുഹമ്മദ് വി, നാസര്‍ വികെ, ഹുസൈന്‍ ഹാജി, കബീര്‍, ഹാരിസ് വിയെയും തെരഞ്ഞെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഉപകാര്‍ പതിനഞ്ചാം വാര്‍ഷികം: മോന്‍സ് ജോസഫ് എംഎല്‍എ പങ്കെടുത്തു

കുടുംബ സംഗമം സംഘടിപ്പിച്ചു