
ദോഹ: അല്‍ശമാല്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. മുനിസിപ്പാലിറ്റി സേവനകാര്യവകുപ്പിലെ ശുചിത്വവിഭാഗത്തിന്റെ നേതൃത്തില്‍ നിരവധി പൊതുസ്ഥലങ്ങളില്‍ ശുചീകരണം നടത്തി. കഴിഞ്ഞമാസമായിരുന്നു വിപുലമായ ശുചീകരണം.
പ്രാണികളെ പ്രതിരോധിക്കുന്നതിനും എലിശല്യം നിയന്ത്രിക്കുന്നതിനും 158 അപേക്ഷകളാണ് മുനിസിപ്പാലിറ്റിയില്‍ ലഭിച്ചത്. വാണിജ്യസ്ഥാപനങ്ങള്‍ക്കും റസിഡന്‍ഷ്യല്‍ കോംപ്ലക്സുകള്‍ക്കും മുപ്പത് കണ്ടെയ്നറുകള്‍ നല്കി. 65 മൃഗങ്ങളുടെ ശവശരീരങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.