
ദോഹ: യൂത്ത് പ്രോഗ്രാമിന്റെ ഭാഗമായി പോലീസ് കോളജില്‍നിന്നും 300 വിദ്യാര്‍ഥികള്‍ ബിരുദം നേടി പുറത്തിറങ്ങി. ആഭ്യന്തര മന്ത്രാലയം ഉപദേശകനും പോലീസ് കോളജ് സുപ്രിം കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ മേജര്‍ ജനറല്‍ ഡോ.
അബ്ദുല്ല യൂസുഫ് അല്‍മാല്‍ ഉള്‍പ്പടെ ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗം ഡയറക്ടര്‍മാരും ബിരുദധാരികളുടെ രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. പരേഡില്‍ വിദ്യാര്‍ഥികള്‍ മികവും ചിട്ടയും പുലര്‍ത്തിയെന്നും സ്വയംപ്രതിരോധ കഴിവുകള്‍ അവതരിപ്പിച്ചെന്നും മേജര്‍ ജനറല്‍ ഡോ. അബ്ദുല്ല യൂസുഫ് അല്‍ മാല്‍ പറഞ്ഞു.
ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിലൂടെ അവര്‍ക്ക് ശാസ്ത്രീയമായും ഭൗതികമായും മതപരമായും കായികമായുമുള്ള കഴിവുകളെ വളര്‍ത്താനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ നിര്‍ദ്ദേശത്തിലാണ് പൊലീസ് കോളജില്‍ യൂത്ത് പ്രോഗ്രാമിന് തുടക്കമിട്ടത്. വേനലവധിക്കാലത്താണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച പദ്ധതി മികച്ച വിജയമാണ് നേടിയത്. പ്രാഥമിക ഘട്ടം മുതല്‍ 2000 വിദ്യാര്‍ഥികളാണ് പരിശീലനം നിര്‍വഹിച്ചത്. കുട്ടികളുടേയും രക്ഷിതാക്കളുടേയും സംതൃപ്തി മുന്‍നിര്‍ത്തി അടുത്ത വേനലവധിയില്‍ 2600 കുട്ടികള്‍ക്ക് പരിശീലനം നല്‍കും. ധാര്‍മികത, രക്ഷിതാക്കളെ സേവിക്കുക, സത്യസന്ധത, തൊഴിലിനോടുള്ള ആത്മാര്‍ഥത, രാജ്യസേവനം, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷിതത്വത്തിന്റെ മൂല്യം തുടങ്ങിയവയെല്ലാം പരിശീലനത്തിലുള്‍പ്പെടുത്തിയിരുന്നു.