
ദോഹ: നാളത്തെ ഉദ്യോഗസ്ഥര്‍ എന്ന പ്രമേയത്തില്‍ ആഭ്യന്തരമന്ത്രാലയം വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രത്യേക വേനല്‍ക്കാല ക്യാമ്പ് പൂര്‍ത്തിയാക്കിയവരുടെ മൂന്നാമത് ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടന്നു. അമീരി ഗാര്‍ഡ്സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹസ്സ ബിന്‍ ഖലില്‍ അല്ഷഹ്വാനിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
നാളത്തെ ഉദ്യോഗസ്ഥര്‍ പ്രോഗ്രാമിലെ രണ്ടാം എഡീഷനിലെ മൂന്നാംഗ്രൂപ്പിന്റെ ബിരുദദാന ചടങ്ങ് പോലീസ് കോളേജില്‍ ഇന്നലെ രാവിലെയായിരുന്നു നടന്നത്. കായിക, സൈനിക മേഖലകളില്‍ വിദഗ്ദ്ധ പരിശീലനമാണ് ഇവര്‍ക്ക് ലഭ്യമാക്കിയത്. വിദ്യാഭ്യാസ, ബോധവല്‍ക്കരണ, മത പാഠങ്ങളും പകര്ന്നുനല്കി. 2008 ജനുവരി ഒന്നിനും 2011 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ച 2000 കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്.

വിദ്യാര്‍ഥികളില്‍ ഇസ്ലാമിക അറബ് മൂല്യങ്ങളും ദേശീയ താല്പര്യങ്ങളും കൂടുതല്‍ ഊട്ടിയുറപ്പിക്കുകയും കായിക സൈനിക പരിശീലനം നല്‍കുകയുമാണ് ക്യാമ്പ് വിഭാവനം ചെയ്യുന്നത്. ബിരുദദാന ചടങ്ങിനോടനുബന്ധിച്ച് ബിരുദധാരികളുടെ സൈനിക, കായിക അഭ്യാസ പ്രകടനങ്ങളും അരങ്ങേറി.