in ,

പോലീസ് കോളേജ് ബിരുദദാനം: പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി

ദോഹ: ഖത്തര്‍ പൊലീസ് കോളജ് ആദ്യബാച്ചിന്റെ ബിരുദദാനചടങ്ങിനോടനുബന്ധിച്ച് ഖത്തര്‍ പോസ്റ്റ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി. ഒരു ബിരുദദാനചടങ്ങിന്റെ സ്മരണക്കായി ഖത്തര്‍ പോസ്റ്റ് പുറത്തിറക്കുന്ന ആദ്യസ്റ്റാമ്പാണിത്. ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവും പൊലീസ് കോളജ് സുപ്രീം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ഡോ. അബ്ദുല്ല യൂസുഫ് അല്‍ മാല്‍, ജനറല്‍ പോസ്റ്റല്‍കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാലിഹ് മുഹമ്മദ് അല്‍ നുഐമി, പൊലീസ് കോളജ് സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

പോസ്റ്റല്‍ സ്റ്റാമ്പ് പ്രത്യേക രീതിയില്‍ സ്‌കാന്‍ ചെയ്താണ് പ്രകാശനം നടത്തിയത്. ആദ്യബാച്ചിലെ വിദ്യാര്‍ഥികളെ ് പ്രതിപാദിക്കുന്ന പ്രത്യേക വീഡിയോയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയതിന് മേജര്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍ മാല്‍ ജനറല്‍ പോസ്റ്റല്‍ കോര്‍പറേഷന് നന്ദി പറഞ്ഞു. ബിരുദദാന ചടങ്ങില്‍ 10,000 കോപ്പി സ്റ്റാമ്പുകളാണ് വിതരണം ചെയ്തത്.

ഖത്തര്‍ പോസ്റ്റിന്റെ എല്ലാ ശാഖകളിലും ഇനി ഈ സ്റ്റാമ്പ് ലഭ്യമായിരിക്കും. ‘ഖത്തര്‍ സ്റ്റാമ്പ്‌സ്’ ആപ്പ് ഉപയോഗിച്ച് സ്റ്റാമ്പ് സ്‌കാന്‍ ചെയ്താല്‍ ഉള്ളിലുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. ഖത്തറിന്റെ ചരിത്രവും സംസ്‌കാരവും അടയാളപ്പെടുത്തുന്നവയാണ് ഖത്തര്‍ സ്റ്റാമ്പിന്റെ സ്റ്റാമ്പുകള്‍ എന്ന് ഫാലിഹ് മുഹമ്മദ് അല്‍ നുഐമി പറഞ്ഞു.

പൊലീസ് കോളജിന്റെ ബിരുദദാനചടങ്ങ് സ്റ്റാമ്പിലൂടെ അടയാളപ്പെടുത്താനായതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഡ്രൈവര്‍മാരുടെ കാര്യക്ഷമത ഉറപ്പാക്കാന്‍ ഇലക്ട്രോണിക് സംവിധാനം

ലോക അത്‌ലറ്റിക്‌സ്: ഫലാഹ് ഫാല്‍ക്കണിന്റെ ഖത്തറിലെ പര്യടനം തുടങ്ങി