in

പ്രതിഷേധം തുടരുന്നു….. പിഞ്ചുകുട്ടികളുടെ മനസ്സ് വിഷലിപ്തമാക്കാനെന്ന് ആക്ഷേപം

Front Page-A
Front Page-A

ദോഹ: പിഞ്ചു മനസ്സ് വിഷലിപ്തമാക്കാനാണ് സവര്‍ക്കറുടെ വ്യാജചരിത്രമുള്ള അമര്‍ചിത്രകഥ റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി ദോഹ ഇന്ത്യന്‍ എംബസിയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കിയതെന്ന് ആക്ഷേപം. എംബസിയുടെ നടപടിക്കെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.

ഇസ്മാഈല്‍
ഹുദവി(ജ.സെക്രട്ടറി
കെസിസി ഖത്തര്‍)

വിവിധ മത വിശ്വാസികളായ ഇന്ത്യന്‍ പ്രവാസികളെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രത്തിന്റെ ഔദ്യോഗിക സംവിധാനമായ എംബസിയുടെ പ്രോഗ്രാമുകള്‍ സംഘ്പരിവാര്‍ അജണ്ഡകള്‍ നടപ്പിലാക്കാനുള്ള വേദിയാക്കുന്നത് പ്രതിഷേധാര്‍ഹമാണ്. രാഷ്ട്രപിതാവിന്റെ കൊലപാതകത്തില്‍ ആരോപണ വിധേയനായ വ്യക്തിയെ മഹത്വവല്‍ക്കരിക്കുന്ന കൃതി എംബസി സംഘടിപ്പിച്ച ചടങ്ങില്‍ വിതരണം ചെയ്ത വാര്‍ത്ത പ്രവാസികളെ ഞെട്ടിച്ചു കളഞ്ഞു. സവര്‍ക്കറെ വീരപുരുഷനാക്കി കുട്ടികളുടെ മനസ്സില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ കാലങ്ങളായി ഹൈന്ദവ ഫാഷിസം നടത്തി വരുന്നു. രാഷ്ട്രത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളും ഇത്തരം ഫാഷിസ്റ്റ് കുതന്ത്രങ്ങള്‍ക്കായി വിനിയോഗിക്കുന്നത് അഗീകരിക്കാനാവില്ല.

കള്‍ച്ചറല്‍ ഫോറം
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്ത പുസ്തകങ്ങളില്‍ സവര്‍ക്കറെ മഹത്വവല്‍ക്കരിക്കുന്ന പുസ്തകം ഉള്‍പ്പെട്ടത് പ്രതിഷേധാര്‍ഹമാണ്.
സവര്‍ക്കറെ വെള്ളപൂശുന്ന ഈ നടപടിയില്‍ കള്‍ചറല്‍ ഫോറം ശക്തമായി പ്രതിഷേധിക്കുന്നു. രാഷ്ട്രത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാനതത്വങ്ങള്‍ക്കെതിരുനില്‍ക്കുകയും രാഷ്ട്രപിതാവിനെ ഇല്ലാതാക്കുന്നതില്‍ പങ്കുവഹിക്കുകയും ചെയ്ത വ്യക്തിയെ ഭരണഘടനയെ ആദരിക്കുന്ന ദിവസം തന്നെ ഉയര്‍ത്തിക്കാട്ടുന്നത് പരിഹാസ്യമാണ്.

മുനീര്‍ മങ്കട (ജനറല്‍സെക്രട്ടറി, ഖത്തര്‍
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍)

മഹാത്മാ ഗാന്ധിയുടെ ഇന്ത്യയില്‍ നിന്ന് ഗോഡ്‌സെയുടെ ഇന്ത്യയിലേക്കുള്ള ദൂരം കുറക്കുക എന്ന ലക്ഷ്യത്തിലേക്കു എല്ലാ സീമകളും ലംഘിച്ചുള്ള അതി തീവ്ര പ്രയാണമാണ് സംഘ പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് ഏതാണ്ട് എല്ലാ ഇന്ത്യക്കാരും മനസ്സിലാക്കി കഴിഞ്ഞതാണ്. പാര്‍ലമെന്റ് പ്രതിനിധി പ്രജ്ഞ സിങ് താക്കൂര്‍ മുതല്‍ താഴോട്ടുള്ള പരിവാര്‍ പ്രഭൃതികള്‍ വരെ അത് പരമാവധി പ്രയോഗവല്‍ക്കരിക്കുന്നുമുണ്ട്. എന്നാല്‍ വിദേശ രാജ്യങ്ങളിലെ എംബസികളില്‍ മഹാത്മാവിന്റെ ഘാതക ലിസ്റ്റില്‍ വിചാരണ ചെയ്തവരെ വീരരാക്കി, പിഞ്ചു മക്കളില്‍ രാഷ്ട പിതാവിനേക്കാള്‍ ബഹുമാനവും, വീരാരാരാധനയും ഉണ്ടാക്കാനുള്ള ഈ വളഞ്ഞ വഴി അത്യന്തം അപലപനീയമാണ്. പ്രതിഷേധം ശക്തമാകേണ്ടതുണ്ട്.

ഷമീര്‍ വലിയവീട്ടില്‍ (ജന:സെക്രട്ടറി,
ക്യൂഐഐസി)

റിപ്പബ്ലിക് ദിനാഘോഷത്തിനിടയില്‍ കുട്ടികള്‍ക്ക് മഹാന്മാരായ ദേശീയ നേതാക്കളെ പരിചയപ്പെടുത്തുന്നതിനു പകരം സവര്‍ക്കറുടെ ചിത്രകഥ വിതരണം ചെയ്തത് അത്യന്തം ആക്ഷേപകരമാണ്. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം തുടങ്ങിയ അവസരങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പടെ എല്ലാവരിലും ദേശീയ ബോധവും ഇന്ത്യയുടെ മഹത്തായ പൈതൃകത്തെക്കുറിച്ചു അഭിമാനവും ഉണര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കേണ്ടത്. സവര്‍ക്കറുടെ ജീവചരിത്രം ഇത്തരമൊരു ചടങ്ങില്‍ വിതരണം ചെയ്തത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എയര്‍ കോളേജ് ഏഴാം ബാച്ച് ബിരുദദാന ചടങ്ങില്‍ അമീര്‍ പങ്കെടുത്തു

അന്താരാഷ്ട്ര നൃത്ത വേദിയില്‍ തിളങ്ങി ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി