in

പ്രതിസന്ധികള്‍ കൈകാര്യം ചെയ്യല്‍: മാന്വലുമായി വിദ്യാഭ്യാസമന്ത്രാലയം

ദോഹ: അടിയന്തര സാഹചര്യങ്ങളില്‍ സ്‌കൂളുകള്‍ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും പ്രതിസന്ധികളും അടിയന്തര ഘട്ടങ്ങളും നേരിടുന്നതിനുള്ള നടപടിക്രമങ്ങളടങ്ങിയ മാന്വല്‍ വിദ്യാഭ്യാസ മന്ത്രാലയം സജ്ജമാക്കി. സ്‌കൂള്‍ പരിതസ്ഥിതിയില്‍ സുരക്ഷാ ആവശ്യകതകളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും പൊതു-സ്വകാര്യ സ്‌കൂളുകളില്‍ പ്രതിസന്ധികളും അടിയന്തിര സാഹചര്യങ്ങളും ഉണ്ടാകുമ്പോള്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ അവതരിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കും. തയ്യാറെടുപ്പ്, വൈദ്യുതി മുടക്കം, വെള്ളം, വാതക ചോര്‍ച്ച, സ്‌കൂളുകളിലെ ആയുധ സാന്നിധ്യം, കലഹവും അക്രമവും, നശീകരണം, തീ, ഭൂകമ്പം, മണ്ണിടിച്ചില്‍, കൊടുങ്കാറ്റ്, കനത്ത മഴ, സുരക്ഷിതമായ കുടിയൊഴിപ്പിക്കല്‍, സ്‌കൂള്‍ കെട്ടിടങ്ങളില്‍ അജ്ഞാത വ്യക്തിയുടെ സാന്നിധ്യം, അടിയന്തിര സാഹചര്യങ്ങളില്‍ ആഗോള പ്രതികരണ നടപടികള്‍, മറ്റ് പ്രതീക്ഷിത സാഹചര്യങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള നിരവധി കേസുകളും ഇക്കാര്യങ്ങളിലെ ആവശ്യമായ പ്രതിരോധനടപടികളും മാന്വലിന്റെ ഭാഗമാണ്. ഖത്തറിലെ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടാകുന്ന പ്രതിസന്ധികളിലും അടിയന്തിര സാഹചര്യങ്ങളിലും ഉപയോഗിക്കേണ്ട ഒരു റഫറന്‍സ് ഫ്രെയിമിനെ പ്രതിനിധീകരിക്കുന്നതാണ് ഈ മാന്വല്‍. ഇത് സമഗ്രവും പര്യാപ്തവുമാണ്. മെഡിക്കല്‍ അത്യാഹിതങ്ങള്‍, തീ, രോഗം പൊട്ടിപ്പുറപ്പെടുന്നത്, കൂട്ട വിഷം, അക്രമവും മരണവും, കെട്ടിട തകര്‍ച്ച, വൈദ്യുതി തടസ്സങ്ങള്‍, മറ്റ് പ്രതിസന്ധികള്‍ എന്നിവയുള്‍പ്പെടെയുള്ള സ്‌കൂളുകളില്‍ ഉണ്ടാകാനിടയുള്ള എല്ലാ പ്രതിസന്ധികളോടും എങ്ങനെ പ്രതികരിക്കണമെന്നത് സംബന്ധിച്ച വ്യക്തമായ റോഡ് മാപ്പ് കൂടിയാണിത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് മാന്വല്‍ തയാറാക്കിയിരിക്കുന്നത്. സ്‌കൂളുകളിലും സ്‌കൂള്‍ സമൂഹത്തിലും മാന്വല്‍ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തയാറാക്കുന്നതില്‍ ഖത്തരി എനര്‍ജി ആന്റ് ഇന്‍ഡസ്ട്രിയല്‍ സര്‍വീസസ് സുപ്രധാനമായ പങ്ക് വഹിച്ചിരുന്നു. സുരക്ഷിതമായ ഒഴിപ്പിക്കിലനായി ബോധവല്‍ക്കരണ ഫിലിം തയ്യാറാക്കുന്നതില്‍ സ്‌പോണ്‍സര്‍ഷിപ്പ് വഹിക്കുകയും ചെയ്തു. സ്‌കൂള്‍ സുരക്ഷയ്ക്ക് ഗുണപരവും പ്രായോഗികവുമായ ഒരു കൂട്ടിച്ചേര്‍ക്കലായി ബോധവല്‍ക്കരണ ഫിലിം മാറിയിട്ടുണ്ട്. അക്കാദമിക് നേട്ടങ്ങള്‍ക്കായി സുരക്ഷിതമായ സ്‌കൂള്‍ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സന്നദ്ധതയില്‍നിന്നുകൊണ്ടാണ് മാന്വല്‍ തയാറാക്കിയിരിക്കുന്നത്. പൊതു, സ്വകാര്യ സ്‌കൂളുകളില്‍ പ്രതിസന്ധികളോടും അത്യാഹിതങ്ങളോടും പ്രതികരിക്കുന്നതിനുള്ള ദ്രുത റഫറന്‍സ് ചട്ടക്കൂടാണ് മാന്വല്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മൂന്നാമത് സൂഖ് വാഖിഫ് വാര്‍ഷിക തേന്‍ വിപണിക്ക് ഇന്ന് തുടക്കം

റാസ് അബൂഅബൂദ് സ്‌റ്റേഡിയം: നിര്‍മാണ പുരോഗതി പുറത്തുവിട്ട് സുപ്രീം കമ്മിറ്റി