in

പ്രതീകാത്മക പ്രതിഷേധവുമായി ഇന്ത്യന്‍ മീഡിയാ ഫോറം 

ഇന്ത്യന്‍ മീഡിയാ ഫോറം ഖത്തര്‍ ദോഹയില്‍ സംഘടിപ്പിച്ച പ്രതീകാത്മക പ്രതിഷേധ പരിപാടിയില്‍ നിന്ന്

ദോഹ: മതേതര ജനാധിപത്യത്തിനും ഭരണഘടനക്കും വിരുദ്ധമായി പൗരത്വ ഭേദഗതി നിയമവും (സി എ എ) ദേശീയ പൗരത്വ പട്ടികയും (എന്‍ ആര്‍ സി) കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേയും  ഇന്ത്യയിലെ സമര പോരാട്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസും ഭരണവര്‍ഗ്ഗവും ചെയ്യുന്ന അതിക്രമങ്ങള്‍ക്കെതിരേയും ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറം പ്രതീകാത്മക പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ‘റിജക്ട് സി എ എ, ബോയ്‌കോട്ട് എന്‍ ആര്‍ സി, പ്രസ് ഫ്രീഡം= ഡമോക്രസി’  എന്ന ബാനറില്‍  ഇന്ത്യന്‍ ദേശീയ പതാകയും പനനീര്‍പ്പൂവുമേന്തി മാധ്യമപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു. അല്‍ജസീറ വിറ്റ്‌നസ്സ് പരിപാടിക്കു വേണ്ടി വിക്രം സിംഗ് സംവിധാനം ചെയ്ത ഇന്ത്യാസ് റെഗ്ഗെ റസിസ്റ്റന്‍സ് എന്ന ഡോക്യുമെന്ററിയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശ്രദ്ധേയ യുവ കലാകാരി പൊന്നു സജീവിന്റെ നൃത്താവിഷ്‌കാരവും  പ്രദര്‍ശിപ്പിച്ചു. സല്‍വ റോഡിലെ എം ആര്‍ എ റസ്‌റ്റോറന്റില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അശ്‌റഫ് തൂണേരി അധ്യക്ഷത വഹിച്ചു. ഒ മുസ്തഫ, എ പി മുഹമ്മദ് അഫ്‌സല്‍, സാദിഖ് ചെന്നാടന്‍, നൗഷാദ് പേരോട്, അഹ്മദ് പാതിരിപ്പറ്റ, അഹ്മദ്കുട്ടി ആറളം സംസാരിച്ചു. ജനറല്‍സെക്രട്ടറി റഫീഖ് ഐ എം എ സ്വാഗതവും സെക്രട്ടറി ഓമനക്കുട്ടന്‍ നന്ദിയും പറഞ്ഞു. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

തുറമുഖങ്ങളില്‍ കൈകാര്യം ചെയ്തത് 12 ലക്ഷം കണ്ടെയ്‌നറുകള്‍

സൂഖ് വാഖിഫില്‍ വസന്തോത്സവം: സന്ദര്‍ശകരുടെ തിരക്കേറുന്നു