
ദോഹ: ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റി പ്രസ്സ് (എച്ഛ്ബികെയു) പ്രസിദ്ധീകരിച്ച ബാലപ്രസിദ്ധീകരണം ദ ലൈറ്റ് ഓഫ് ഹോപ് (പ്രതീക്ഷയുടെ വെളിച്ചം) എ്ന്ന പുസ്തകത്തെ കേന്ദ്രീകരിച്ച് പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. ഖത്തരി ഓതേഴ്‌സ് ഫോറം സംഘടിപ്പിച്ച ചര്‍ച്ചയ്ക്ക് ആതിഥ്യം വഹിച്ചത് സാംസ്‌കാരിക കായിക മാന്ത്രാലയമാണ്.
2019-ലെ ഇന്‍ര്‍നാഷണല്‍ ബുക് അവാര്‍ഡ്(ഐബിഎ) ഈ പുസ്തകത്തിനാണ് ലഭിച്ചത്. ലെബനീസ് മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ബസ്മ അല്‍കാതിബ് എഴുതിയ കന്‍ദീല്‍ അല്‍മ എന്ന അറബ് രചനയുടെ മൊഴിമാറ്റമാണിത്. എഴുത്തുകാരി ഗെന്‍വ യഹ്യ ആണ് പരിഭാഷ നിര്‍വ്വഹിച്ചത്. നാലു മുതല്‍ ഒന്‍പത് വയസ്സു വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടുള്ള ഈ രചന അല്‍മ എന്ന ബാലിക കാട്ടിലകപ്പെടുന്ന കഥയാണ് വിവരിക്കുന്നത്. വീട്ടിലേക്കുള്ള യാത്രയില്‍ നിരവധി തടസങ്ങളെ അല്‍മക്ക് അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്.
ജീവിതത്തിന്റെ ബുദ്ധിമുട്ടുകളെയാണ് ഇവിടെ പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുന്നത്. പക്ഷെ ശക്തി, സ്ഥിരോത്സാഹം, സുഹൃത്തുക്കളുടെ സഹായം എന്നിവയിലൂടെയെല്ലാം അല്‍മ പ്രതിസന്ധികളെ മറികടക്കുകയാണ്. 2019-ലെ പര്‍പ്പിള്‍ ഡ്രാഗന്‍ ഫ്ളൈ ബുക് പുരസ്‌കാരത്തിലെ മത-ആത്മീയ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം ഈ പുസ്തകം നേടിയിട്ടുണ്ട്. ആമസോണിലും ഖത്തറിലെ പുസ്തകശാലയിലും അറബ്, ഇംഗ്ലീഷ് രചനകള്‍ ലഭ്യമാണ്.
പാനല്‍ ചര്‍ച്ചയില്‍ ബസ്മ അല്‍ഖാതിബ് പങ്കെടുത്തു. കുട്ടികള്‍ക്ക് പൊതുവെയും പെണ്‍കുട്ടികള്‍ക്കു പ്രത്യേകമായും പുസതകം നല്‍കുന്ന സന്ദേശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവര ഊന്നിപ്പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് അവരുടെ ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടിവരും. അവര്‍ക്ക് ഈ ബുദ്ധിമുട്ടുകള തരണം ചെയ്യണം. അതിനു അവര്‍ക്കു കഴിയുമെന്ന് മനസിലാക്കാനും ഇത് സഹായമകാകും.
പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നതില്‍ എച്ച്ബികെയുവിന്റെ പങ്കിനെ അവര്‍ പ്രശംസിച്ചു. പുസ്തകം കൂടുതല്‍ വായനക്കാരിലേക്കും വിശാലമായ പ്രേക്ഷകരിലേക്കും എത്താന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ട്.