in ,

പ്രഥമ ഹോട്ട് എയര്‍ ബലൂണ്‍ മേളയില്‍ മികച്ച സന്ദര്‍ശകപങ്കാളിത്തം

ദോഹ: ആസ്പയര്‍ പാര്‍ക്കില്‍ നടന്ന ഖത്തറിലെ പ്രഥമ ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവലില്‍ മികച്ച സന്ദര്‍ശകപങ്കാളിത്തം. 13 രാജ്യങ്ങളില്‍നിന്നുള്ള 30 ബലൂണുകളാണ് ഫെസ്റ്റിവലില്‍ പങ്കെടുത്തത്. ബലൂണ്‍ മേള വേറിട്ട ആകാശക്കാഴ്ചകളാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിച്ചത്. ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ സംഗീതവും കുട്ടികള്‍ക്ക് വിനോദ പരിപാടികളും ഒരുക്കിയിരുന്നു. ആസ്വാദ്യമായ ഭക്ഷണരുചി പരിചയപ്പെടുത്തിയ സ്റ്റാളുകളിലും വലിയതോതില്‍ സന്ദര്‍ശകത്തിരക്ക് അനുഭവപ്പെട്ടു. സേഫ് ഫ്‌ളൈറ്റ് സൊലൂഷന്‍സാണ് മേള സംഘടിപ്പിച്ചത്. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍, ഖത്തര്‍ എയര്‍വേയ്‌സ്, ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് ഹെര്‍ട്ട്‌സ്, ഔറ ഹോസ്പിറ്റാലിറ്റി എന്നിവയുടെ സഹകരണവുമുണ്ടായിരുന്നു. സ്വകാര്യമേഖലയുടെ പങ്കാളിത്തവുമുണ്ടായിരുന്നു. ബലൂണ്‍ മേളക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും സഹകരിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ പ്രതിനിധി ജവഹര്‍ അല്‍ഖുസൈ പറഞ്ഞു. ഖത്തറില്‍ നടക്കുന്ന നിരവധി വിനോദ പരിപാടികള്‍ക്ക് മുതല്‍കൂട്ടായിരിക്കും ഈ ബലൂണ്‍ മേള. ആസ്പയറിന്റെ വിനോദപരിപാടികളുടെ കലണ്ടറിലെ പുതിയ കൂട്ടിച്ചേര്‍ക്കലാണ് മേളയെന്ന് ആസ്പയര്‍ സോണ്‍ ഇവന്റ്‌സ് ആന്റ് ഫെസിലിറ്റീസ് ഡയറക്ടര്‍ അബ്ദുള്ള അമാന്‍ അല്‍ഖാതിര്‍ പറഞ്ഞു. ഖത്തറില്‍ ആദ്യമായി നടക്കുന്ന വ്യത്യസ്തമായ ഈ പരിപാടിയില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സും അറിയിച്ചു.
പങ്കാളികളുടെ തുടര്‍ച്ചയായ പിന്തുണയോടെ ഓരോ വര്‍ഷവും കൂടുതല്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഒരു വാര്‍ഷിക ആഗോള ഫെസ്റ്റിവലായി മാറ്റാന്‍ ലക്ഷ്യമിടുന്നതായി സേഫ് ഫ്ൈളറ്റ് സൊല്യൂഷനുകളുടെ സിഒഒ അലി അല്‍മൗസവി പറഞ്ഞു. ഖത്തറിന്റെ ആദ്യത്തെ ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും ആയിരങ്ങള്‍ പങ്കാളികളായതായും സിഇഒ ക്യാപ്റ്റന്‍ ഹസന്‍ അല്‍മൗസവി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘എ പാസേജ് ടു ഇന്ത്യ’ 16,17 തിയതികളില്‍

കത്താറയിലെ നാലാമത് മഹാസീല്‍ ഫെസ്റ്റിവല്‍ നീട്ടി