
ദോഹ: മസ്‌ക്കറ്റില്‍ ചേര്‍ന്ന ജിസിസി ആഭ്യന്തരമന്ത്രിമാരുടെ 36-ാമത് യോഗത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി പങ്കെടുത്തു. യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ രാവിലെയാണ് പ്രധാനമന്ത്രി ഒമാനിലേക്ക് പുറപ്പെട്ടത്. മസ്‌ക്കറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ ഒമാന്‍ ആഭ്യന്തരമന്ത്രി സയ്യിദ് ഹാമൗദ് ബിന്‍ ഫൈസല്‍ അല്‍ബുസൈദി, ജിസിസി സെക്രട്ടറി ജനറല്‍ ഡോ.അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെയും പ്രതിനിധിസംഘത്തെയും സ്വീകരിച്ചു. യോഗത്തില്‍ പങ്കെടുത്തശേഷം ബുധനാഴ്ച വൈകുന്നേരം പ്രധാനമന്ത്രി ദോഹയിലേക്ക് മടങ്ങി.