in ,

പ്രധാനമന്ത്രി കഹ്‌റമ ദേശീയ കണ്‍ട്രോള്‍ സെന്റര്‍ സന്ദര്‍ശിച്ചു

പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി കഹ്‌റമ നാഷണല്‍ കണ്‍ട്രോള്‍ സെന്റര്‍ സന്ദര്‍ശിച്ചപ്പോള്‍

ദോഹ: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി അല്‍ തുമാമയിലെ കഹ്‌റമ നാഷണല്‍ കണ്‍ട്രോള്‍ സെന്റര്‍ സന്ദര്‍ശിച്ചു. കഹ്‌റമ നടപ്പാക്കുന്ന പ്രധാനപദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രിയോട് ഉദ്യോഗസഥര്‍ വിശദീകരിച്ചു.

വേനല്‍ക്കാലത്തെ പ്രവര്‍ത്തനസംവിധാനം, വൈദ്യുതി, ജല ശൃംഖലകളുടെ സന്നദ്ധത, അറ്റകുറ്റപ്പണി, അടിയന്തര പദ്ധതികള്‍, കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം എന്നിവയെക്കുറിച്ചും പ്രധാനമന്ത്രിയോടു വിശദീകരിച്ചു.

കണ്‍ട്രോള്‍ റൂം സിസ്റ്റത്തിന്റെ പ്രവര്‍ത്തനസംവിധാനം, ഡിമാന്‍ഡ് പ്രവചനം, പ്രതികരണസമയം, പരാജയങ്ങള്‍ നന്നാക്കല്‍ എന്നിവയെല്ലാം പ്രധാനമന്ത്രി മനസിലാക്കി. പൗരര്‍ക്കായി നടപ്പാക്കുന്ന അടിസ്ഥാനസൗകര്യവികസനപദ്ധതികളും ഭാവി പദ്ധതികളും മനസിലാക്കി.

നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതിയും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ കഹ്‌റമായുടെ പ്രവര്‍ത്തനസംവിധാനം, നിരീക്ഷണ, നിയന്ത്രണ സംവിധാനം എന്നിവയും അദ്ദേഹം വീക്ഷിച്ചു. വൈദ്യുതി, ജലം, സൗരോര്‍ജ്ജം, ഉപഭോക്തൃ സേവനങ്ങള്‍ എന്നീ മേഖലകളില്‍ കഹ്‌റമ നടപ്പാക്കുന്ന തന്ത്രപ്രധാന പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി പരിശോധിച്ചു. ലോകകപ്പ് സ്റ്റേഡിയങ്ങള്‍, റെയില്‍ സ്്‌റ്റേഷനുകള്‍, സാമ്പത്തികമേഖലകള്‍ എന്നിവ ഉള്‍പ്പടെ രാജ്യത്തെ സുപ്രധാന പദ്ധതികള്‍ക്കായി കഹ്‌റമ നടപ്പാക്കുന്ന പദ്ധതികളും പ്രധാനമന്ത്രിയോടു വിശദീകരിച്ചു.

വൈദ്യുതി, ജല സംവിധാനങ്ങളില്‍ കഹ്‌റമാ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഇലക്ട്രോണിക് സേവനങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ വിശദീകരണവും നടത്തി. നാഷണല്‍ കണ്‍ട്രോള്‍ സെന്ററിലെ ഇലക്ട്രിസിറ്റി ഗ്രിഡുമായി നേരിട്ട് ബന്ധിപ്പിക്കുന്ന സൗരോര്‍ജോത്പാദന സംവിധാനത്തെക്കുറിച്ചും വിശദീകരിച്ചു.

കഹ്‌റമായുടെ സേവനങ്ങളെയും എമര്‍ജന്‍സി സെന്ററിന്റെ പ്രവര്‍ത്തനങ്ങളെയും പരാമര്‍ശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ ഗ്യാസ് ജപ്പാനിലേക്ക് 3,000-ാമത് എല്‍എന്‍ജി കാര്‍ഗോ വിതരണം ചെയ്തു

ലുലുവില്‍ ഗ്രീന്‍ ചെക്ക്ഔട്ട് പദ്ധതിക്ക് തുടക്കമായി