in ,

പ്രബന്ധ രചനാ മത്സരം: ഐസിബിഎഫ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ഐസിബിഎഫ് ആറാമത് ഹാജിക്ക മെമ്മോറിയല്‍ ഇംഗ്ലീഷ് പ്രബന്ധ രചനാ മത്സരത്തിലെ വിജയികള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്ത ചടങ്ങില്‍ നിന്ന്‌

ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്) സംഘടിപ്പിച്ച ആറാമത് ഹാജിക്ക മെമ്മോറിയല്‍ ഇംഗ്ലീഷ് പ്രബന്ധരചനാമത്സരത്തിലെ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഐസിസി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐസിബിഎഫ് കോര്‍ഡിനേറ്റിങ് ഓഫീസറുമായ എസ്.ആര്‍.എച്ച് ഫഹ്മി മുഖ്യാതിഥിയായിരുന്നു. ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എസ്. നാരായണന്‍, മുന്‍ ഐസിബിഎഫ് പ്രസിഡന്റ് ഹസന്‍ ചൗഗ്ലെ അതിഥികളായിരുന്നു.

ഐസിബിഎഫ് പ്രസിഡന്റ് പി.എന്‍.ബാബുരാജന്‍ അധ്യക്ഷത വഹിച്ചു. ഐസിബിഎഫ് അംഗങ്ങള്‍, കമ്യൂണിറ്റി നേതാക്കള്‍, സംഘടനാപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഐസിബിഎഫ് വൈസ് പ്രസിഡന്റ് മഹേഷ് ഗൗഢ, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് നിലാങ്ഷു ഡെ, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ സി.വി.റപ്പായി സംസാരിച്ചു.

ഐസിബിഎഫിന്റെ രാജ്യാന്തര തൊഴില്‍ദിനാഘോഷങ്ങളെ പിന്തുണച്ച അസോസിയേറ്റഡ് സംഘടനകളുടെ വൊളന്റിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിനുള്ള ഉപഹാരം എസ്.ആര്‍.എച്ച് ഫഹ്മി പ്രിന്‍സിപ്പല്‍ പി.എസ്.നാരായണന് കൈമാറി. പ്രബന്ധരചനയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ വി.സുരാജിനും ഉപഹാരം നല്‍കി.

ഐസിബിഎഫ് ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാര്‍ പിള്ള, ജനറല്‍ സെക്രടടറി അവിനാഷ് ഗെയ്ക്ക്‌വാദ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ രജനി മൂര്‍ത്തി, സുബ്രമണ്യ ഹെബ്ബഗ്ലു, നിവേദിത ദത്ത, ജുട്ടാസ് പോള്‍, സിയാദ് ഉസ്മാന്‍, സെന്തില്‍ അഗസ്തീശ്വരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇഫ്താറോടുകൂടിയാണ് പരിപാടി സമാപിച്ചത്.

ഭവന്‍സ് പബ്ലിക് സ്‌കൂള്‍, ഡെല്‍ഹി പബ്ലിക് സ്‌കൂള്‍-എംഐഎസ്, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, ബിര്‍ള പബ്ലിക് സ്‌കൂള്‍, നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, പേള്‍ സ്‌കൂള്‍, ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ രണ്ടുവിഭാഗങ്ങളിലായാണ് മത്സരിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബീച്ച് വോളി: ലോക റാങ്കിങില്‍ ഖത്തര്‍ അഞ്ചാമത്

കോപ്പ അമേരിക്കക്കുശേഷം ഖത്തര്‍ കൂടുതല്‍ മെച്ചപ്പെട്ട ടീമാകും: സാഞ്ചസ്