
ആക്കോട് ഇസ്ലാമിക് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ കമ്മിറ്റി ദോഹ റീജന്‍സി ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തുന്നു
ദോഹ: ഇസ്ലാമിക പ്രബോധന രംഗത്ത് ദീനി സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്കു നിസ്തുലമാണെന്ന് സമസ്ത കേരള ജംഈയത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കേരളത്തിലെ മത മേഖലയിലുണ്ടായ മുന്നേറ്റത്തിന്റെ പ്രധാന കാരണം സ്ഥാപനങ്ങളാണ്.
വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടി പോകുന്ന മലയാളികളുടെ കൂട്ടായ്മയിലൂടെ സ്ഥാപിക്കപ്പെട്ട ദീനിസ്ഥാപനങ്ങള്‍ ഉണ്ടാക്കിയ വിപ്ലവം തുല്യതയില്ലാത്തതാണെന്നു തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.ആക്കോട് ഇസ്ലാമിക് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ കമ്മറ്റി ദോഹ റീജന്‍സി ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്കോട് ഇസ്ലാമിക് സെന്റര്‍ ഉപദേശക സമിതി ചെയര്മാന് കെ. സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്തഫ ഹുദവി ആക്കോട്, സുലൈമാന്‍ മേല്പത്തൂര്, എ.വി. അബൂബക്കര്‍ അല്‍ഖാസിമി, എം.പി. അബ്ദുള്ള ഹാജി, കുടക് അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, മൊയ്ദീന് കുട്ടി ദാരിമി, അബ്ദുല്ല ഫൈസി, അഷ്റഫ് പട്ടാര, കെ.കെ. ഉസ്മാന്, ഫൈസല്‍ ഹുദവി, ഇസ്മായില്‍ ഹുദവി, കരീം ടീ ടൈം പങ്കെടുത്തു. ബഷീര്‍ ടീ ടൈം, ഗഫൂര്‍ റൊട്ടാന, റഹീസ് ഫൈസി, സാദിഖ്മട്ടന്നൂര്, സജീര്‍ മേക്കുന്ന്, മുത്തലിബ് മട്ടന്നൂര്‍, നൗഫല്‍ പുല്ലൂക്കര, മുഹമ്മദ് ശമ്മാസ്, ഹമീദ് മുതുവടത്തൂര്‍, ആരിഫ് മട്ടന്നൂര്‍ നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി പി.പി. ഫഹദ് സ്വാഗതവും ട്രഷറര്‍ മഹറൂഫ് മട്ടന്നൂര്‍ നന്ദിയും പറഞ്ഞു.