in

പ്രഭാഷണ മത്സരത്തില്‍ ശാന്തിനികേതന്‍ ചാമ്പ്യന്മാര്‍

പ്രഭാഷണ മത്സരത്തില്‍ ചാമ്പ്യന്മാരായ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ ടീം

ദോഹ: ‘ഐഡിയല്‍ ലിറ്റററ്റി’ എന്ന പേരില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ സംഘടിപ്പിച്ച പ്രത്യേക ചര്‍ച്ചയില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ ടീം ചാമ്പ്യന്‍മാരായി. പ്ലസ്ടു വിദ്യാര്‍ത്ഥിനി കെനീസ് ഫാത്തിമ സിന്ധ്യ മികച്ച പ്രഭാഷകയായും ഖുറാത്തുല്‍ ഹസീബുറഹ്മാന്‍ സ്പീക്കര്‍ ഓഫ് ദി ഡേ ആയും തെരഞ്ഞെടുക്കപ്പെട്ടു.
ആധുനിക ജീവിതത്തില്‍ ശാസ്ത്രസാങ്കേതിക വിദ്യക്ക് സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ടോ? എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഖത്തറിലെ ഏഴ് ഇന്ത്യന്‍ സ്‌കൂളുകളാണ് പങ്കെടുത്തത്. മികച്ച ടീമിനുള്ള ഓവറോള്‍ ട്രോഫി ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ ടീം കരസ്ഥമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ക്യുഎസ്ടിപി പത്താം വാര്‍ഷികം ആഘോഷിച്ചു

തിബിലിസി ബെല്‍റ്റ് ആന്റ് റോഡ് ഫോറത്തില്‍ ഖത്തര്‍ പങ്കെടുത്തു