
ദോഹ: നാട്ടില്‍ പ്രളയ ദുരിതത്തില്‍ അകപ്പെട്ട് പ്രയാസപ്പെടുന്നവര്‍ക്കായി പ്രാര്‍ത്ഥന സംഗമം നടത്തി. ഖത്തര്‍ കെഎംസിസി ഓഫീസില്‍ ചേര്‍ന്ന പാലക്കാട് ജില്ലാ കൗണ്‍സില്‍, ബനവലന്റ് ഫണ്ട് അംഗങ്ങളുടെ സംഗമത്തിലാണ് പ്രാര്‍ത്ഥന സദസ്സ് ഒരുക്കിയത്. ഡോ. അലി അക്ബര്‍ ഹുദവി പുറങ് മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് അലി ശിഹാബ് താങ്ങള്, ഉമര്‍ ബാഫഖി തങ്ങള്‍, എം ഐ തങ്ങള്‍ എന്നിവരെ അനുസ്മരിച്ച് സംസ്ഥാന ഉപേദശക സമിതി അംഗം അബ്ദുല്‍ ലത്തീഫ് സംഗമം ഉദ്ഘാടനം ചെയ്തു.
കെഎംസിസി പട്ടാമ്പി മണ്ഡലം വൈസ് പ്രസിഡന്റ് ഫൈസല്‍ നിമ്മിനിക്കുളത്തിന്റെ പിതാവ് മുഹമ്മദ് പി പി, ഒറ്റപ്പാലം യൂസഫിന്റെ പിതാവ് അബ്ദുല്‍ കാദര്‍ എന്നിവരുടെ വിയോഗത്തില്‍ അനുശോചിച്ചു.
തൃക്കടീരി കൂരി കാട്ടില്‍ അബ്ബാസിന്റെ കിഡ്നി രോഗ ചികത്സ യിലേക്ക് ജില്ലാ കമ്മിറ്റിയുടെ സഹായം ഷൊര്‍ണുര്‍ മണ്ഡലം ട്രഷറര്‍ അബ്ദുല്‍ കരീമിന് കൈമാറി.ജില്ലാ പ്രസിഡന്റ് കെ വി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി ടി എം സാദിഖ്, ട്രഷറര്‍ ഹനീഫ ബക്കര്‍ സംസാരിച്ചു. ഭാരവാഹികളായ പി എം നാസര്‍ ഫൈസി, വി കെ ഹൈദര്‍ അലി, ഹക്കീം കെ പി ടി, അഷ്റഫ് പുളിക്കല്‍, അമീര്‍ തലക്കശ്ശേരി, മുഹമ്മദ് ജന്‍സര്‍ ബനവലന്റ് ഫണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.