Tuesday, December 10

പ്രളയ ബാധിതര്‍ക്കായി ഖത്തര്‍ കെഎംസിസി പ്രാര്‍ത്ഥന സദസ്സ്

Spread the love
ഖത്തര്‍ കെഎംസിസി പ്രാര്‍ത്ഥന സദസ്സിന് പിവി മുഹമ്മദ് മൗലവി നേതൃത്വം നല്‍കുന്നു

ദോഹ: നാടിനെ നടുക്കിയ പ്രളയ ദുരന്തത്തിന് ഇരയായവര്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ ഖത്തര്‍ കെഎംസിസി പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിച്ചു. തുമാമ കെഎംസിസി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ അധ്യക്ഷത വഹിച്ചു. അഡൈ്വസറി ബോര്‍ഡംഗം പി വി മുഹമ്മദ് മൗലവി പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി ടി. മുസ്തഫ സ്വാഗതം പറഞ്ഞു.

ഒ എ, കരീം, മുനീര്‍ ഹുദവി, മുസ്തഫ ഹാജി പി കെ, തായമ്പത്ത് കുഞ്ഞാലി സംസാരിച്ചു. സെക്രട്ടറി അഷറഫ് കനവത്ത് നന്ദി പറഞ്ഞു