
ദോഹ: പ്രളയ ദുരിത്തില്‍ വലയുന്ന കേരള ജനതക്ക് സഹായമെത്തിക്കാന്‍ ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രത്യേക കമ്മിറ്റിക്ക് രൂപം നല്കി. ഇന്‍കാസിന്റെ നാട്ടിലുള്ള നേതാക്കളുമായും കൂടുതല്‍ നാശം വിതച്ച ജില്ലകളിലെ ഡി സി സിയുമായും സഹകരിച്ചാണ് സഹായങ്ങള്‍ എത്തിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ വസിക്കുന്നവര്‍ക്ക് പുതപ്പുകളും മറ്റു അടിയന്തിര പ്രാധാന്യമുള്ള സാധനങ്ങളും ആദ്യ ഘട്ടമെന്നോണം നാട്ടിലേക്ക് അയച്ചു. ദുരിത ബാധിതരെ സഹായിക്കാന്‍ പുതപ്പ്, ഡ്രസ്സുകള്‍ പോലുള്ള അടിയന്തിര പ്രാധാന്യമുള്ള സാധനങ്ങള്‍ നല്കാന് സന്മനസ്സുള്ള ഖത്തര്‍ നിവാസികള്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുമായി ബന്ധപ്പെടമെന്നും അര്‍ഹരായവര്‍ക്ക് എത്തിച്ചു നല്‍കുമെന്നും പ്രസിഡന്റ് സമീര്‍ ഏറാമല അറിയിച്ചു. വിവരങ്ങള്‍ക്ക് ഇന്‍കാസ് ഖത്തര്‍ ജനറല്‍ സെക്രട്ടറി മനോജ് കൂടലിനെ വിളിക്കാം(+974 5532 0917).