
ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍(ജിസിസി) പ്രവാസികള്‍ക്ക് മികച്ച നഗരമായി ദോഹ. ഇന്റര്‍നേഷന്‍സിന്റെ എക്‌സ്പാറ്റ് സിറ്റി റാങ്കിങ് 2019ലാണ് ദോഹ ഉന്നത ്‌സഥാനം നേടിയത്. ആഗോള റാങ്കിങില്‍ ദോഹക്ക് പന്ത്രണ്ടാം സ്ഥാനമാണ്. അബുദാബി(15-ാമത്), മനാമ(21-ാമത്), മസ്‌ക്കറ്റ്(28), ദുബൈ(34) നഗരങ്ങളാണ് തൊട്ടുപിന്നില്‍. കുവൈത്ത് സിറ്റിയാണ് ഏറ്റവും പിന്നില്‍. ആഗോളതലത്തില്‍ 82-ാമതാണ് കുവൈത്ത്.