in

പ്രവാസി നികുതി: ശക്തമായ പ്രതിഷേധം ഉയരണമെന്ന് സംഘടനകള്‍

ദോഹ: പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്രബജറ്റിലെ ഇന്‍കം ടാക്‌സ് വ്യവസ്ഥകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് ഖത്തറിലെ വിവിധ ഇന്ത്യന്‍ സംഘടനകള്‍. ഖത്തര്‍ കെഎംസിസി സംഘടിപ്പിച്ച ബജറ്റ് ചര്‍ച്ചാ വേദിയിലാണ് വിവിധ സംഘടനാ പ്രതിനിധികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭൂരിപക്ഷം പ്രവാസി സംഘടനകളോ, പ്രവാസികളോ പുതിയ നിയമത്തിന്റെ കുരുക്കിനെ കുറിച്ച് ബോധവാന്മാരല്ല എന്നതാണ് സത്യമെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
സാധാരണക്കാരെ പുതിയ ബജറ്റ് തീരുമാനത്തെ കുറിച്ച് ബോധവത്കരിക്കാനുള്ള കാമ്പയിനുകള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു.
നിയമം പ്രധാനമായും ബാധിക്കുക ഗള്‍ഫ് രാജ്യങ്ങളെയാണ്. സാധാരണക്കാരായ പ്രവാസികള്‍ അടക്കം എല്ലാവര്‍ക്കും ഈ നികുതി ബാധകമാകും.
2021 ഏപ്രില്‍ മുതല്‍ ഒരു പ്രവാസി 120 ദിവസം ഒരുമിച്ചോ ഘട്ടം ഘട്ടമായോ ഒരു വര്‍ഷത്തില്‍ നാട്ടില്‍ നിന്നാല്‍ ഇന്ത്യന്‍ റസിഡന്റ് ആയി കണക്കാക്കി പ്രവാസ ലോകത്ത് നിന്നുള്ള വരുമാനത്തിന് (ആ നാട്ടില്‍ ടാക്‌സ് നല്‍കുന്നില്ലെങ്കില്‍)ടാക്‌സ് നല്‍കേണ്ടി വരും. രണ്ടും മൂന്നും വര്‍ഷങ്ങള്‍ കഴിഞ്ഞു നാട്ടിലേക്ക് പോകുന്ന പ്രവാസിക്ക് പരമാവധി നാല് മാസം മാത്രമേ ഇനി നാട്ടില്‍ നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. അതിലധികം നാട്ടില്‍ നില്‍ക്കുന്ന പ്രവാസിക്ക് നികുതി പരിധിയില്‍ വരുന്ന വരുമാനം ഉണ്ടെങ്കില്‍ അതിന് ടാക്‌സ് കൊടുക്കേണ്ടി വരും. വരുമാനമില്ലെങ്കില്‍ പ്രവാസികള്‍ക്ക് ഇന്‍കം ടാക്‌സ് വകുപ്പില്‍ നിന്ന് നോട്ടീസ് വരാനുള്ള സാധ്യതയും കൂടുതലാണ്. മാത്രമല്ല ഇത് രാജ്യത്തെ പ്രവാസി നിക്ഷേപങ്ങളെ സാരമായി ബാധിക്കുകയും ചെയ്യും. പടിപടിയായി പ്രവാസികളെ നികുതിയുടെ പരിധിക്കുള്ളില്‍ കൊണ്ടു വരാനുള്ള ശ്രമമാണ് നടക്കുന്നത്. എല്ലാ സംഘടനകളും ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും യോഗം തീരുമാനിച്ചു.
ഖത്തര്‍ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി മോഡറേറ്റര്‍ ആയിരുന്നു.
പ്രസിഡണ്ട് എസ്എഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെഎംസിസി ഗൈഡ് വിഭാഗം ചെയര്‍മാന്‍ റഊഫ് കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ അര്‍ഷാദ് ഫാറൂഖി, ഫൈസല്‍ സലഫി, കനകാംബരന്‍, അഡ്വ. ജാഫര്‍ ഖാന്‍ സംസാരിച്ചു. കോയ കോടങ്ങാട് സ്വാഗതം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

സര്‍സയ്യിദ് അലുംനി യോഗം

പോരാട്ടങ്ങള്‍ സജീവമാകുന്നത് ബഹുസ്വര ഇന്ത്യ നിലനിര്‍ത്താന്‍: അഡ്വ മുഹമ്മദ് ഷാ