in ,

പ്രാഥമിക ശുശ്രൂഷ: പരിശീലന സെഷനുകളുടെ പ്രയോജനം ലഭിച്ചത് 53,000ലധികം പേര്‍ക്ക്

ദോഹ: അടിയന്തരസാഹചര്യങ്ങളിലുള്‍പ്പടെ പ്രാഥമിക ശ്രൂശ്രൂഷ(ഫസ്റ്റ് എയ്ഡ്) നല്‍കേണ്ടത് എങ്ങനെ എന്ന വിഷയത്തില്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി സംഘടിപ്പിച്ച പരിശീലന സെഷനുകളുടെ പ്രയോജനം ലഭിച്ചത് നിരവധിപേര്‍ക്ക്.
ലോക പ്രഥമ ശുശ്രൂഷ ദിനത്തോടനുബന്ധിച്ചായിരുന്നു ക്യുആര്‍സിഎസിന്റെ പ്രഭാഷണ, വിദ്യാഭ്യാസ പരിശീലന പരിപാടികള്‍. പ്രഥമശുശ്രൂഷയും ഒഴിവാക്കപ്പെട്ട ജനങ്ങളും എന്ന പ്രമേയത്തില്‍ കഴിഞ്ഞ സെപ്തംബറില്‍ നടന്ന പരിപാടിയുടെ പ്രയോജനം ലഭിച്ചത് 53,000ലധികം ഗുണഭോക്താക്കള്‍ക്കാണ്. ക്യുആര്‍സിഎസിന്റെ ആരോഗ്യകാര്യ വിഭാഗത്തിലെ വിദഗ്ദ്ധര്‍ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രഥമശുശ്രൂഷ പരിശീലന ശില്‍പ്പശാലകള്‍ നടത്തി. റൗദത്ത് റാഷിദ് സെക്കന്ററി സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, ഓസ്‌കാര്‍ ഇന്റര്‍നാഷണല്‍ അക്കാദമി, ഈദാദ് ഇന്റര്‍നാഷണല്‍ അക്കാദമി, ഇന്‍സ്പയര്‍ സ്‌പെഷ്യല്‍ നീഡ്‌സ് തെറാപ്പി സെന്റര്‍, ഖാലിദ് ബിന്‍ അഹമ്മദ് പ്രിപ്പറേറ്ററി സ്‌കൂള്‍ ഫോര്‍ ബോയ്‌സ് എന്നിവിടങ്ങളിലായിരുന്നു ശില്‍പ്പശാല. പൊതു ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ക്യുആര്‍സിഎസിന്റെ നിയന്ത്രണത്തിലുള്ള തൊഴിലാളി ആരോഗ്യ കേന്ദ്രങ്ങളായ സെക്രീത്, അല്‍-ഹിമൈല, മിസൈമീര്‍, ഫരീജ് അബ്ദുല്‍ അസീസ് എന്നിവിടങ്ങളിലെ സന്ദര്‍ശകര്‍ക്കായി പൊതു പരിപാടികളും മത്സരങ്ങളും നടന്നു. ശില്‍പശാലകളില്‍ 3000ലധികം വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, പ്രത്യേക ആവശ്യങ്ങളുള്ളവര്‍, സൊസൈറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ക്യുആര്‍സിഎസിന്റെ വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ ചാനലുകളിലും ഒന്നിലധികം ആരോഗ്യ വിദ്യാഭ്യാസ സന്ദേശങ്ങള്‍ പോസ്റ്റുചെയ്തു, ഇത് വിവരദായകമായിരുന്നു. ഓഡിയോവിഷ്വല്‍ സാമഗ്രികളും ശ്രദ്ധേയമായി. ഈ സന്ദേശങ്ങള്‍ 50,000ലധികം പേരിലേക്ക് എത്തി. ക്യുആര്‍സിഎസിന്റെ മെഡിക്കല്‍ അഫയേഴ്‌സ് മേഖലയിലെ ആരോഗ്യവിദ്യാഭ്യാസ വിദഗ്ദ്ധരുള്‍പ്പെട്ട സംയോജിത സംഘമാണ് സെഷനുകള്‍ക്ക് നേതൃത്വം നല്‍കിയത്.
വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഭരണനിര്‍വഹണ ജീവനക്കാര്‍, രക്ഷിതാക്കള്‍, സുരക്ഷാഗ്രൂപ്പുകള്‍, പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവര്‍, അവരെ സഹായിക്കുന്നവര്‍, തൊഴിലാളികള്‍ എന്നിവരെയെല്ലാമാണ് ഈ പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. ജോലിസ്ഥലത്ത് അവര്‍ അഭിമുഖീകരിച്ചേക്കാവുന്ന ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും പ്രതിരോധമാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റതോ രോഗിയായതോ ആയ വ്യക്തിക്ക് വൈദ്യസഹായം അല്ലെങ്കില്‍ ആംബുലന്‍സ് വാഹനം ലഭ്യമാകുന്നതിന് മുമ്പ് നല്‍കുന്ന അടിയന്തര പരിചരണമാണ് പ്രഥമശുശ്രൂഷയെന്ന് ക്യുആര്‍സിഎസ് മെഡിക്കല്‍ അഫയേഴ്‌സ് ഡിവിഷനിലെ ആരോഗ്യ വിദ്യാഭ്യാസ മേധാവി ഡോ.അഹമ്മദ് ഇദ്‌ലിബി പറഞ്ഞു. അപകടസാഹചര്യങ്ങളെയും മറ്റും നേരിടാനുള്ള ശേഷി വികസിപ്പിക്കുകയെന്നതാണ് പരിശീലനപരിപാടിയിലൂടെ ഖത്തര്‍ റെഡ്ക്രസന്റ് ലക്ഷ്യംവെയ്ക്കുന്നത്.പ്രാഥമികശുശ്രൂഷ സംബന്ധിച്ച അടിസ്ഥാനപാഠങ്ങളെക്കുറിച്ചുള്ള പ്രത്യേക പഠനക്ലാസും നടത്തുന്നുണ്ട്.
അപകടസാഹചര്യങ്ങളില്‍ എമര്‍ജന്‍സി നമ്പറുകളില്‍വേഗത്തില്‍ ബന്ധപ്പെട്ട് വിവരം അറിയിക്കുന്നതിലൂടെ വിദഗ്ദ്ധമെഡിക്കല്‍ സംഘത്തിന്റെ സേവനം ഉടന്‍ ലഭ്യമാക്കാം. ബോധരഹിതനാകുന്ന സന്ദര്‍ഭങ്ങളിലും മുറിവുകളും പൊള്ളലും ഒടിവും ഉണ്ടാകുമ്പോഴും മൂക്കില്‍നിന്നും രക്തം പ്രവഹിക്കുമ്പോഴും ആദ്യം ഇടപെടേണ്ടത് എങ്ങനെ, റോഡപകങ്ങളില്‍ നിന്നും പ്രതിരോധം എന്നീ കാര്യങ്ങളിലും പരിശീലനം നല്‍കി. കൂടാതെ ഫസ്റ്റ് എയ്ഡ് കിറ്റിനെക്കുറിച്ചുള്ള അറിവുകളും പകര്‍ന്ന് നല്‍കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

യാത്രയയപ്പ് നല്‍കി

ഹമദ് തുറമുഖത്ത് ഭക്ഷ്യപ്ലാന്റ് ഈ വര്‍ഷം പ്രവര്‍ത്തനസജ്ജമാകും