in

പൗരത്വ ഭേദഗതി നിയമം: കെഎംസിസി വിശദീകരണ യോഗം സംഘടിപ്പിച്ചു

പൗരത്വ നിയമത്തിനെതിരെ ഖത്തര്‍ കെഎംസിസി സംഘടിപ്പിച്ച പരിപാടിയില്‍ അഡ്വ. ഫൈസല്‍ ബാബു സംസാരിക്കുന്നു

ദോഹ: പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ആറു വര്‍ഷം മുമ്പുവരെ ഇന്ത്യയില്‍ എത്തിയ ഏതൊരാള്‍ക്കും പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് മുസ്്ലീംകളെ മാത്രം ഒഴിവാക്കിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അതിര്‍ത്തി രാജ്യങ്ങള്‍ എന്നതിന്റെ മാനദണ്ഡത്തില്‍ ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന മ്യാന്‍മാര്‍, നേപ്പാള്‍, ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങള്‍ എന്തുകൊണ്ട് വരുന്നില്ല എന്ന ചോദ്യത്തിന് വ്യക്തതയില്ലാത്ത മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്നും മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഫൈസല്‍ ബാബു. ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീലങ്കയില്‍ നിന്ന് പീഡനമനുഭവിച്ച് വന്ന ഹിന്ദുക്കളുടെ കാര്യത്തിലോ ടിബറ്റില്‍ നിന്നും വന്ന ബുദ്ധ മതസ്ഥരുടെ കാര്യത്തിലോ മ്യാന്‍മറില്‍ നിന്നു വന്ന മുസ്്‌ലീംകളുടെ വിഷയത്തിലോ പാകിസ്താനില്‍ നിന്നു വന്ന അഹമ്മദീയ, ശിയാക്കളുടെ കാര്യത്തിലോ ഒന്നും പറയാനാവാതെ ബി.ജെ.പിസര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണ്. ആര്‍എസ്എസ് ആസ്ഥാനത്തുനിന്ന് ചുട്ടെടുത്ത തിരക്കഥ വായിക്കുക മാത്രമാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭയപ്പെടുത്തി ഭരിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. പക്ഷേ രാജ്യത്തെ ആരും അവരെ ഭയക്കുന്നില്ല എന്നതാണ് സത്യം. ‘വീ ദ പീപ്പിള്‍’ എന്ന ആമുഖത്തോടെ തുടങ്ങുന്ന ഇന്ത്യയുടെ മഹത്തായ ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി മൈനസ് 4 ഡിഗ്രിയില്‍ തണുത്ത് വിറങ്ങലിച്ച് നില്‍ക്കുമ്പോഴും രാജ്യത്തെ തെരുവുകളില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും അടങ്ങുന്ന ഇന്ത്യന്‍ ജനത ഉറങ്ങാത്ത സമരത്തിലാണ്.
ഇന്ത്യയെ തിരിച്ചുപിടിക്കാനും രാജ്യത്തിന്റെ മഹത്തായ ഭരണഘടന സംരക്ഷിക്കാനുമാണ് അവര്‍ തെരുവിലേക്കിറങ്ങിയതെന്നും വിജയം കാണുന്നത് വരെ സമരം തുടരുമെന്നും ഫൈസല്‍ ബാബു പറഞ്ഞു. കെഎംസിസി സംസ്ഥാന പ്രസിഡണ്ട് എസ് എ എം ബഷീര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് നരിക്കുനി സ്വാഗതവും റഈസ് അലി നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇനി ഡ്രോണുകള്‍ വഴി നടത്തും; ആംബുലന്‍സുകളെ

ഖത്തര്‍ ഓപ്പണ്‍ ടെന്നീസ്: ഡബിള്‍സില്‍ ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറില്‍