in

പൗരത്വ വിരുദ്ധ നിയമം: കേരളത്തില്‍ രാജ്യാന്തര പ്രവാസി പ്രതിഷേധ സംഗമം സംഘടിപ്പിക്കും

ദോഹ: കേന്ദ്ര ഗവണ്‍മെന്റിന്റെ പൗരത്വ വിരുദ്ധ നിയമത്തിനെതിരെ വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ പ്രവാസി സംഘടനകള്‍ ചേര്‍ന്ന്് ഷാഹിന്‍ ബാഗ് മാതൃകയില്‍ സമരം സംഘടിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ദോഹയില്‍ ചേര്‍ന്ന വിവിധ പ്രവാസി സംഘടനകളുടെ യോഗം തീരുമാനിച്ചു.
ഇതിന്റെ തുടക്കമെന്നോണം കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ ഏപ്രില്‍ മാസത്തില്‍ ഷാഹിന്‍ ബാഗ് സമരം ആരംഭിക്കും. സമരങ്ങളുടെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റിക്ക് രൂപം നല്‍കി. കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായി അഡ്വ.നിസാര്‍ കോച്ചേരിയെ തെരഞ്ഞെടുത്തു.
വൈസ് ചെയര്‍മാന്‍മാരായി എസ്.എ.എം ബഷീര്‍, കെ.സി അബ്ദുല്ലത്തീഫ്, സാം കുരുവിള, സുനില്‍ എ, സമീര്‍ ഏറാമല, താജ് ആലുവ, മുഹമ്മദലി കണ്ണാട്ടില്‍, അബ്ദുല്‍ കരീം കെ, ഷാഫി ഹാജി, കെ.മുഹമമദ് ഈസ എന്നിവരെയും തെരഞ്ഞെടുത്തു. വി.സി മശ്ഹൂദ് ജനറല്‍ കണ്‍വീനറും ജോപ്പച്ചന്‍ തെക്കേകൂറ്റ് കോഓര്‍ഡിനേറ്ററുമാണ്.
പ്രദോഷ്, ഷാജി ഫ്രാന്‍സിസ്, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഇബ്രു ഇബ്രാഹീം, റയീസ് അലി, ഖലീല്‍ എ.പി എന്നിവര്‍ കണ്‍വീനര്‍മാരാണ്. വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായി അഡ്വ. ജാഫര്‍ ഖാന്‍, അഡ്വ.അനീഷ് കുമാര്‍ കംബുറത്ത്, റഹീം ഓമശ്ശേരി, അശ്‌റഫ് തൂണേരി, ഫൈസല്‍ സി.കെ, സമീല്‍ അബ്ദുല്‍ വാഹിദ് എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ സംഘടനാ പ്രതിനിധികളായ എ.സുനിര്‍ (സംസ്‌കൃതി), കെ.സി അബ്ദുല്ലത്തീഫ്, (സിഐസി) സമീര്‍ ഏറാമല (ഇന്‍കാസ്), റഈസ് അലി (കെ.എം.സി.സി), കെടി ഫൈസല്‍ സലഫി (ഖത്തര്‍ കേരള ഇസ്ലാഹീ സെന്റര്‍), സുരേഷ് (കരുണ ഖാത്തര്‍), പ്രദോഷ്(അടയാളം ഖത്തര്‍), മുനീര്‍ സലഫി (ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍), എം.എം മൗലവി (ഐ.എം.സി.സി), സകരിയ മാണിയൂര്‍ (കെ.സി.സി), ഷാഹിദ് ഓമശ്ശേരി (കള്‍ച്ചറല്‍ ഫോറം), ലിജു പോള്‍സണ്‍ (ഒ.ഐ.എ), ഇബ്രു ഇബ്രാഹീം (യുവകലാ സാഹിതി), കെ.സി മുഹമ്മദലി (ക്യു..െഎ. എസ്. എഫ്) അമീന്‍ ആസിഫ് അബ്ദുല്‍ റഷീദ് (സിജി), സമീല്‍ അബ്ദുല്‍ വാഹിദ് (ചാലിയാര്‍ ദോഹ) എം.ടി നാസറുദ്ദീന്‍ (ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍), ഷാനവാസ് (ഐ.എഫ്.എഫ്) എന്നിവര്‍ സംബന്ധിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഗതാഗത സേവനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം

കൊട്ടാരക്കര അസോസിയേഷന്‍ വാര്‍ഷികം: ഗണേഷ് കുമാര്‍ പങ്കെടുത്തു