in ,

പൗള റാഡ്ക്ലിഫ് ആസ്പയര്‍ സോണ്‍ സന്ദര്‍ശിച്ചു

ബ്രിട്ടീഷ് മാരത്തണ്‍ റണ്ണര്‍ പൗള റാഡ്ക്ലിഫ് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ സന്ദര്‍ശിച്ചപ്പോള്‍

ദോഹ: വിഖ്യാത ബ്രിട്ടീഷ് മാരത്തണ്‍ റണ്ണര്‍ പൗള റാഡ്ക്ലിഫ് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ സന്ദര്‍ശിച്ചു. ആസ്പയര്‍ അക്കാഡമി, ആസ്‌പെറ്റര്‍, ആസ്പയര്‍ ലോജിസ്റ്റിക്‌സ് എന്നിവയുടെ പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും അവര്‍ മനസിലാക്കി. ഖത്തറിനെ രാജ്യാന്തര കായിക ഹബ്ബാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.

പുതുതലമുറ കായികതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനായി ആസ്പയര്‍ അക്കാഡമിയില്‍ ഒരുക്കിയിരിക്കുന്ന ലോകനിലവാരത്തിലുള്ള സൗകര്യങ്ങള്‍ റാഡ്ക്ലിഫിനോടു വിശദീകരിച്ചു.

ലോകത്തിലെതന്നെ ഏറ്റവും മുന്‍നിര ഓര്‍ത്തോപീഡിക് സ്‌പോര്‍ട്‌സ് മെഡിസിന്‍ ആസ്പത്രിയായ ആസ്‌പെറ്ററിലും സന്ദര്‍ശനം നടത്തി. അത്യാധുനിക സാങ്കേതികസൗകര്യങ്ങളോടെയുള്ള പുനരധിവാസ സേവനങ്ങളില്‍ അവര്‍ മതിപ്പ് രേഖപ്പെടുത്തി. ആസ്‌പെറ്റര്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഖാലിദ് അലി അല്‍മലാവി അവരെ സ്വീകരിച്ചു. 2022 ഫിഫ ലോകകപ്പിനായി ആദ്യം സജ്ജമായ ഖലീഫ രാജ്യാന്തര സ്റ്റേഡിയവും സന്ദര്‍ശിച്ചു.

സ്റ്റേഡിയം ഹെഡ് ഹസന്‍ അലി അല്‍മന്‍സൂരി അവരെ സ്വീകരിച്ചു. സെപ്തംബറില്‍ ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനായി താന്‍ ഉറ്റുനോക്കുകയാണെന്ന് റാഡ്ക്ലിഫ് പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിനെ തെരഞ്ഞെടുത്തത് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്ന്: സാവി

മനുഷ്യാവകാശ മേഖലയിലെ ഖത്തറിന്റെ നേട്ടങ്ങള്‍: ജനീവയില്‍ പ്രദര്‍ശനം