
ദോഹ: ഖത്തര്‍ മ്യൂസിയംസിന്റെ ആഭിമുഖ്യത്തില്‍ ദോഹ ഫയര്‍സ്റ്റേഷനില്‍ രാജ്യാന്തര കലാകാരന്മാരുടെ പങ്കാളിത്തത്തില്‍ സംവാദം സംഘടിപ്പിക്കുന്നു. കല, രാഷ്ട്രീയം, സ്വത്വം എന്നീ വിഷയങ്ങളിലാണ് ചര്‍ച്ച. നവംബര്‍ 25ന് വൈകുന്നേരം ഏഴിന് നടക്കുന്ന ചര്‍ച്ചയില്‍ വിഖ്യാത കലാപ്രതിഭകളായ ഷെഹ്സാദ് ദാവൂദ്, മുംബൈ സ്വദേശി ശില്‍പ്പ ഗുപ്ത, ബെര്‍ലിന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജറുസലേമില്‍നിന്നുള്ള ജുമാന മന്ന, തുര്‍ക്കിയില്‍ ജനിച്ച് ബെര്‍ലിനും ആംസ്റ്റര്ഡാമിലുമായി കലാപ്രവര്‍ത്തനം നടത്തുന്ന അഹ്മെദ് ഒഗുത്, കുവൈത്തി വിഷ്വല്‍ ആര്‍ട്ടിസ്റ്റ് മുനീറ അല്‍ഖദ്രി, അര്‍ജന്റീനിയന്‍ സ്വദേശി തോമസ് സരാസെനോ എന്നിവര്‍ പങ്കെടുക്കും. തങ്ങളുടെ കരിയര്‍, പ്രചോദനങ്ങള്‍, ഇക്കാലത്തെ ഏറ്റവും പ്രസക്തമായ കാര്യങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്യും. പൊതു കലാ മേധാവി അബ്ദുല്റഹ്മാന് അല്ഇസ്ഹാഖ് സംവാദം അവതരിപ്പിക്കും. ഖത്തര്‍ മ്യൂസിയംസിലെ സീനിയര്‍ ക്യുറേറ്റര്‍ ലൗറ ബാര്‍ലോ മോഡറേറ്ററായിരിക്കും.