in

ഫാമിലി റെസിഡന്‍സിക്കുള്ള അപേക്ഷകളുടെ എണ്ണത്തില്‍ വര്‍ധനവ്

ദോഹ: ഫാമിലി റസിഡന്‍സിക്കുള്ള അപേക്ഷകളുടെ എണത്തില്‍ വര്‍ധനവ്. ഓരോ വര്‍ഷവും അപേക്ഷകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്നു. 2017ല്‍ 39612 അപേക്ഷകളായിരുന്നു. എന്നാല്‍ 2018ല്‍ ഫാമിലി റസിഡന്‍സിക്കുള്ള അപേക്ഷകളുടെ എണ്ണം 40160 ആയി വര്‍ധിച്ചു. 548 അപേക്ഷകളുടെ വര്‍ധനവുണ്ടായി. താമസക്കാരന്‍ കുടുംബത്തോടൊപ്പം താമസിക്കുമ്പോള്‍ കൂടുതല്‍ സ്ഥിരതയും ഉല്‍പാദനക്ഷമതയുള്ള വ്യക്തിയായി മാറുമെന്ന വിശ്വാസമുണ്ടെന്ന് പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍അതീഖ് പറഞ്ഞു.
ഖത്തറിന് പുറത്ത് ജനിച്ചതും മാതാപിതാക്കള്‍ ഖത്തറില്‍ താമസിക്കുന്നതുമായ നവജാത ശിശുക്കള്‍ക്ക് അനുവദിച്ചിരിക്കുന്ന കാലഘട്ടത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ജനിച്ച തീയതി മുതല്‍ ആറുമാസം അവസാനിക്കുന്നതിനുമുമ്പ് വിമാനത്താവളത്തില്‍ നിന്നും പ്രവേശന തുറമുഖത്തുനിന്നും അടിയന്തര പ്രവേശന വിസ അനുവദിക്കും.കുഞ്ഞുങ്ങള്‍ക്ക് ആറുമാസ കാലയളവ് കവിഞ്ഞിട്ടുണ്ടെങ്കില്‍, അവര്‍ക്ക് പ്രവേശനത്തിന് എന്‍ട്രി വിസ ആവശ്യമാണ്. നിയമപരമായ പ്രായം കവിഞ്ഞ കുട്ടികള്‍ക്ക് അടുത്തവര്‍ഷത്തേക്ക് തൊഴിലുടമയെ കണ്ടെത്തുന്നതിനായി ഒരുവര്‍ഷത്തേക്ക് മാതാപിതാക്കള്‍ക്ക് കീഴില്‍ ആര്‍പി അനുവദിക്കും. മാതാപിതാക്കളുടെ കീഴില്‍ റെസിഡന്‍സി പെര്‍മിറ്റ് ഉള്ളപ്പോള്‍ തന്നെ കുട്ടികളെ ജോലി ചെയ്യാന്‍ അനുവദിക്കാന്‍ മന്ത്രാലയം തീരുമാനിച്ചകാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫാമിലി വിസിറ്റിനുള്ള അപേക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കുടുംബ സന്ദര്‍ശനത്തിനായി അപേക്ഷിക്കുന്ന അല്ലെങ്കില്‍ സന്ദര്‍ശക വിസയില്‍ ബന്ധുക്കളെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും പാര്‍പ്പിട സൗകര്യം ലഭ്യമാക്കാനും അവരുടെ ഉത്തരവാദിത്തം വഹിക്കാനും കഴിവുണ്ടെന്നും തെളിയിക്കേണ്ടതുണ്ട്. പൂര്‍ത്തീകരിച്ച പദ്ധതികളില്‍ ജോലി ചെയ്ത തൊഴിലാളികളുടെ അനുഭവങ്ങളും കഴിവും മറ്റു പദ്ധതികളില്‍ പ്രയോജനപ്പെടുത്തുന്നതിനായി ഖത്തരി തൊഴില്‍ വിപണിയില്‍ ലഭ്യമായ തൊഴിലവസരങ്ങളില്‍നിന്നും ഈ തൊഴിലാളികള്‍ക്ക് പ്രയോജനം ലഭ്യമാക്കുന്നതിനും ആഭ്യന്തരമന്ത്രാലയവും ഭരണവികസന, തൊഴില്‍ സാമൂഹ്യകാര്യമന്ത്രാലയവും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. നിശ്ചിത സമയപരിധിക്കുള്ളില്‍ റസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നതില്‍ പരാജയപ്പെടുന്ന ഏതൊരുവ്യക്തിയെയും പ്രവാസികളുടെ വരവുംപോക്കും താമസവും സംബന്ധിച്ച നിയമം ലംഘിച്ചവരുടെ ഗണത്തിലാാണ് ഉള്‍പ്പെടുത്തുന്നത്. മൂന്നു മാസത്തെ നിയമപരമായ കാലയളവിനുള്ളില്‍ റെസിഡന്‍സി പെര്‍മിറ്റ് പുതുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രതിദിനം പത്ത് റിയാലും സന്ദര്‍ശകന് 200 റിയാല്‍ വീതവുമാണ് പിഴ.
പുതുക്കാത്ത സാഹചര്യത്തില്‍, രാജ്യത്ത് പ്രവാസിയുടെ താമസം നിയമവിരുദ്ധമായി കണക്കാക്കുകയും നിയമപരമായ പ്രോസിക്യൂഷനും നിയമം അനുശാസിക്കുന്ന പിഴയ്ക്കും വിധേയമാക്കുകയും ചെയ്യും. സന്ദര്‍ശകവിസയുടെ കാലാവധി നീട്ടാതിരുന്നതിനെത്തുടര്‍ന്നുള്ള പിഴ 12,000 റിയാലായും ആര്‍പി പുതുക്കാത്തതുമായി ബന്ധപ്പെട്ട ലംഘനത്തിനുള്ള പിഴ 6000 റിയാലായും പരിധി നിശ്ചയിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15 ഏകീകൃത സേവനകേന്ദ്രങ്ങള്‍

19-ാമത് ക്രിമിനോളജി ലോക കോണ്‍ഗ്രസിന് തുടക്കമായി