in

ഫാസിസത്തിനെതിരെ ഒരുമിച്ചു പോരാടണം: പി.കെ ഫിറോസ്‌

ദോഹ: സമകാലിക സാഹചര്യത്തിലെ സംഭവ വികാസങ്ങളെ മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ ഫിറോസ് പ്രസ്താവിച്ചു.
ഖത്തര്‍ കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം കെ.എം.സി.സി തുമാമ ഹാളില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനം ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ബാലുശ്ശേരി മണ്ഡലം ട്രഷറര്‍ സാജിദ് കോറോത്ത്, ഖത്തര്‍ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി, ജില്ലാപ്രസിഡന്റ് ബഷീഖാന്‍, സെക്രട്ടറി ഇല്ല്യാസ് മാസ്റ്റര്‍, ഷബീര്‍ ഷമ്രാസ് സംസാരിച്ചു.
ഡോ. ജൗഹര്‍ ശരീഫ്, തായമ്പത്ത് കുഞ്ഞാലി, അസീസ് അത്തോളി, അബ്ദുല്‍ ഖാദര്‍ ഹാജി സംബന്ധിച്ചു.
ഖത്തറിലെ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ നിറസാന്നിദ്ധ്യവുമായ ഷുക്കൂര്‍ കിനാലൂര്‍, എം.ഇ.എസ് സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ഹുദ മുസ്തഫ, ഫുട്‌ബോള്‍ താരം ഷാഹിദ് ബക്കര്‍, ആക്‌സല്‍ ലീഡേര്‍സ് ട്രൈനിംഗ് അംഗം നവാബ് അബ്ദുല്‍ അസീസ്, സീനിയര്‍ നേതാവ് അബ്ദുല്‍ ഖാദര്‍ ഇല്ലത്ത്, സ്‌നേഹ സുരക്ഷ കോര്‍ഡിനേറ്റര്‍ മുസ്തഫ ടി.പി എന്നിവരെ ആദരിച്ചു.
പി.കെ ഫിറോസിനുള്ള സ്‌നേഹോപഹാരം ചെയര്‍മാന്‍ ബഷീര്‍ കിനാലൂര്‍ സമര്‍പ്പിച്ചു.
മമ്മു ഷമ്മാസ് അദ്ധ്യക്ഷത വഹിച്ചു. എം.എന്‍ സിദ്ധീഖ് സ്വാഗതവും ബഷീര്‍ കിനാലൂര്‍ നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ശൈത്യം കനക്കുന്നു; മുന്‍കരുതലെടുക്കുക

വെള്ളം കുറച്ചുപയോഗിച്ച് ചെടി വളര്‍ത്താം; പദ്ധതി വികസിപ്പിച്ച് ഖത്തര്‍