
ദോഹ: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമത്തെയും ഇന്ത്യ നേരിടുന്ന ഫാസിസ്റ്റ് ഭീഷണികളെയും ചെറുത്തു തോല്‍പ്പിക്കാന്‍ മതേതര കൂട്ടായ്മകള്‍ക്ക് സാധിക്കുമെന്ന് മുസ്്‌ലിം ലീഗ് നേതാവ് സിറാജ് ഇബ്‌റാഹീം സേട്ട്. ഖത്തര്‍ കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ‘മൈല്‍സ് ടു ഗോ വി ആര്‍ അറ്റ് 25’ സില്‍വര്‍ ജൂബിലി സമാപന സമ്മേളനം തുമാമ കെഎംസിസി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ എല്ലാവരുടേതാണെന്നും അത് അവിടുത്തെ മണ്ണിന്റെ മണത്തിലൂടെ എല്ലാവര്‍ക്കും അറിയാമെന്നും പൗരത്വ നിയമം അറബിക്കടലിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.മനാഫ് അരീക്കോട് മുഖ്യ പ്രഭാഷണം നടത്തി.
കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്എഎം ബഷീര്‍, മുസ്ലിം ലീഗ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. എം.ടി.പി.കരീം, എസ്ടിയു തയ്യല്‍ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ശംസുദ്ദീന്‍ ആയിറ്റി, തായമ്പത്ത് കുഞ്ഞാലി ആശംസകള്‍ നേര്‍ന്നു.
സില്‍വര്‍ ജൂബിലി പദ്ധതി പ്രഖ്യാപനമായ ജാര്‍ഖണ്ഡ് കുടിവെള്ള പദ്ധതി ആബെ ഹയാത്ത്, എക്‌സലീഡിയ ഇന്റര്‍നാഷണലുമായി സഹകരിച്ചുള്ള യൂത്ത് എംപവര്‍മെന്റ് ആന്റ് കെയര്‍ എന്നിവയുടെ ബ്രോഷര്‍ മണ്ഡലം പ്രസിഡന്റ് ശംസുദ്ദീന്‍ ഉദിനൂര്‍ സിറാജ് സേട്ടിന് നല്‍കി പ്രകാശനം ചെയ്തു. കാല്‍ നൂറ്റാണ്ട് കാലം പ്രവാസ ജീവിതം തുടരുന്ന മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്ക് സ്‌നേഹാദരവ് നല്‍കി. സ്‌നേഹ സുരക്ഷ പദ്ധതിക്ക് വേണ്ടി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച മണ്ഡലത്തിലെയും ജില്ലയിലെയും പ്രവര്‍ത്തകരെ അഭിനന്ദിച്ചു.
സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് മത്സരങ്ങളുടെ ട്രോഫി വിതരണവും നടന്നു. കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി, സ്‌നേഹ സുരക്ഷ പദ്ധതി ചെയര്‍മാന്‍ എം.ടി.പി മുഹമ്മദ് കുഞ്ഞി, ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹക്കീം, ജനറല്‍ സെക്രട്ടറി സാദിക്ക് പാക്യാര, എംവി ബഷീര്‍, ആദം കുഞ്ഞി,അഹമ്മദ് കെ. പി, അഷ്‌റഫ് എം. വി, അന്‍വര്‍ കാഞ്ഞങ്ങാട് സംബന്ധിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.എ ബഷീര്‍ അധ്യക്ഷതയും വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി അന്‍വര്‍ കാടങ്കോട് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആബിദ് ഉദിനൂര്‍ നന്ദിയും പറഞ്ഞു.
മണ്ഡലം ട്രഷറര്‍ നൂറുദ്ദീന്‍ പടന്ന, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സമീര്‍ ഉടുമ്പുന്തല, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഷബീര്‍.എന്‍, നൗഷാദ് ടി.എച്, റഷീദ് എല്‍.ബി, റഷീദ് മൗലവി, നാസ്സര്‍ പി. എന്‍, മുസ്തഫ തെക്കേകാട്, മുഹമ്മദലി എന്‍, ഇക്ബാല്‍.എ.എം, റാഷിദ്.എ.വി, അബീ മര്‍ഷദ്, മന്‍സൂര്‍ തൃക്കരിപ്പൂര്‍, റാഫി മാടക്കാല്‍, കബീര്‍ വലിയപറമ്പ, ഉവൈസ് എല്‍.കെ, കാദര്‍ ചെറുവത്തൂര്‍, സലീം.എ.വി, ഷക്കീര്‍ അഹമദ്, ഫൈസല്‍, റഫീഖ് റഹ്മാനി നേതൃത്വം നല്‍കി.
പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മണ്ഡലം പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ‘കഥാവിഷ്‌കാരം’ ശ്രദ്ധേയമായി. കുഞ്ഞു ഭായി, ഫൈസല്‍ കാടങ്കോട്, സകരിയ എന്നിവരുടെ നേതൃത്വത്തില്‍ ഇശല്‍ വിരുന്ന് നടന്നു.