
ദോഹ: ഫിനയുടെ(രാജ്യാന്തര സ്വിമ്മിങ് ഫെഡറേഷന്‍) 2020ലെ മാരത്തണ്‍ നീന്തല്‍ ലോകസീരിസിന്റെ രണ്ടാം റൗണ്ട് ഫെബ്രുവരി 15ന് ദോഹയില്‍ നടക്കും.
വിവിധ രാജ്യങ്ങളില്‍ നിന്നായി മുന്‍നിര നീന്തല്‍താരങ്ങളുടെ പങ്കാളിത്തമുണ്ടാകും. ലോകത്തിലെ ഏറ്റവും മികച്ച നീന്തല്‍ താരങ്ങളാണ് ദോഹയില്‍ മത്സരിക്കുന്നത്. പത്തുകിലോമീറ്റര്‍ നീന്തല്‍ ലോകസീരീസിന്റെ രണ്ടാം റൗണ്ട് ഫെബ്രുവരി 15ന് കത്താറ ബീച്ചിലായിരിക്കും നടക്കുക.
ഫിന സംഘടിപ്പിക്കുന്ന നീന്തല്‍ ലോകകപ്പ് സീരിസിന്റെ വേദികളിലൊന്നായി ദോഹ 2021 വരെ ദോഹ തുടരും. ഫിന ഓരോ വര്‍ഷവും സംഘടിപ്പിക്കുന്ന ലോക സീരിസ് വിവിധ രാജ്യങ്ങളില്‍ വിവിധ ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാകുന്നത്. 11 റൗണ്ടുകളാണ് 2020ലെ ലോക സീരീസിനുള്ളത്. ഫെബ്രുവരി എട്ടിന് അര്‍ജന്റീനയിലാണ് ഒന്നാം റൗണ്ട്. തുടര്‍ന്ന് 15ന് ദോഹയില്‍. മെയ് മൂന്നിന് സീഷെല്‍സ്, ജൂണ്‍ ആറിനു ഹംഗറിയില്‍, ജൂണ്‍ 13നു പോര്‍ച്ചുഗലില്‍ എ്ന്നിങ്ങനെയാണ് തുടര്‍ന്നുള്ള റൗണ്ടുകള്‍. ജൂലൈ 19നും ആഗസ്ത് എട്ടിനുമായി കാനഡയിലാണ് ആറും ഏഴും റൗണ്ടുകള്‍. ആഗസ്ത് 30ന് മാഴ്‌സിഡോണിയയിലും സെപ്തംബര്‍ 19ന് തായ്‌പേയിയിലും ഒക്ടോബര്‍ 16നു ചൈനയിലും തുടര്‍ന്ന് ഒക്ടോബര്‍ 25ന് ഹോങ്കോങിലുമായി ലോക സീരിസ് പൂര്‍ത്തിയാകും. ഈ ഫെബ്രുവരിയില്‍ 2019 ലോകസീരിസിന്റെ ഒന്നാം റൗണ്ടിന് ദോഹ ആതിഥ്യം വഹിച്ചിരുന്നു. ലോകത്തിലെ 136 മികച്ച നീന്തല്‍ താരങ്ങളാണ് അന്ന് മത്സരിച്ചത്. 2023ല്‍ നടക്കുന്ന ഫിന ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനും ദോഹ വേദിയാകും.
ലോകചാമ്പ്യന്‍ഷിപ്പില്‍ 1500ലധികം അത്‌ലറ്റുകളാണ് പങ്കെടുക്കുന്നത്. പശ്ചിമേഷ്യയില്‍ ഇതാദ്യമായാണ് ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നതെന്ന സവിശേഷതയുമുണ്ട്. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴാണ് ഫിന നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. 2021ല്‍ ജപ്പാനിലെ ഫുക്കുവോക്കയില്‍ നടക്കും.