in , ,

ഫിഫ ക്ലബ്ബ് ലോകകപ്പ്: ആദ്യ ടീം ഹൈന്‍ഗെന്‍ സ്‌പോര്‍ട്‌സ് ദോഹയിലെത്തി

Image processed by CodeCarvings Piczard ### FREE Community Edition ### on 2019-11-30 20:21:54Z | |
ഫിഫ ക്ലബ്ബ് ലോകകപ്പില്‍ പങ്കെടുക്കുന്നതിനായി ഹൈന്‍ഗെന്‍ സ്‌പോര്‍ട്ട് ടീം ദോഹയിലെത്തിയപ്പോള്‍

ദോഹ: ഡിസംബര്‍ 11 മുതല്‍ 21വരെ ദോഹയില്‍ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പില്‍ പങ്കെടുക്കുന്നതിനായി ആദ്യ ടീം ദോഹയിലെത്തി. ഒഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഹൈന്‍ഗെന്‍ സ്‌പോര്‍്ട്‌സാണ് കഴിഞ്ഞ ദിവസം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.
നിലവിലെ രീതിയില്‍ ഏഴ് ടീമുകളായിരിക്കും ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. ഫിഫ ലോകകപ്പിനായി സജ്ജമാകുന്ന എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനും ക്ലബ്ബ് ലോകകപ്പ് വേളയിലാണ്. ഉദ്ഘാടന മത്സരത്തില്‍ ഖത്തറിലെ അല്‍സദ്ദും ഹൈന്‍ഗെന്‍ സ്‌പോര്‍്ട്‌സും ഏറ്റുമുട്ടും. ഏഷ്യന്‍, ആഫ്രിക്കന്‍ ക്ലബ്ബുകളായിരിക്കും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18നാണ് രണ്ടാം സെമിഫൈനല്‍. ആദ്യ സെമി ഡിസംബര്‍ 17നാണ്. ഫൈനല്‍ 21നും. 2022 ലോകകപ്പ് ഫൈനലും ഡിസംബര്‍ 18നാണ്. ആറു തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂളാണ് ഇത്തവണ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇതുവരെ ക്ലബ്ബ് ലോക കിരീടം നേടാന്‍ ലിവര്‍പൂളിനായിട്ടില്ല. കോണ്‍കാകഫ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ മെക്‌സിക്കോ ടീം സി എഫ് മോണ്‍ടിററി, ഒഎഫ്‌സി ചാമ്പ്യന്‍മാരായ ന്യൂ കാലിഡോണിയയില്‍ നിന്നുള്ള ഹൈന്‍ഗെന്‍ സ്‌പോര്‍ട്ട്, യുവേഫ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ എഫ് സി, എഎഫ്‌സി ലീഗ് ജേതാക്കളായ അല്‍ഹിലാല്‍, എന്നിവയെല്ലാം ക്ലബ്ബ് ലോകകപ്പില്‍ മത്സരരംഗത്തുണ്ട്. ഒന്നാം റൗണ്ട് ജേതാക്കള്‍, എഎഫ്‌സി, സിഎഎഫ്, കോണ്‍കാകഫ് പ്രതിനിധികള്‍ എന്നിവര്‍ രണ്ടാം റൗണ്ടില്‍ പരസ്പരം മത്സരിക്കും. സെമിഫൈനലില്‍ രണ്ടാം റൗണ്ടിലെ ജേതാക്കള്‍ യുവേഫ ജേതാക്കളായ ലിവര്‍പൂള്‍, തെക്കനമേരിക്കന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ എന്നിവരുമായും ഏറ്റുമുട്ടും. ഡിസംബര്‍ 21നാണ് ഫൈനല്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലുലുവ അല്‍ഖാതിറിനെ വിദേശകാര്യ സഹമന്ത്രിയായി നിയമിച്ചു

സഫാരി 10, 20, 30 പ്രമോഷന് തുടക്കം