in ,

ഫിഫ റാങ്കിങില്‍ ഖത്തറിന് മുന്നേറ്റം: ഗള്‍ഫില്‍ ഒന്നാമത്, ഏഷ്യയില്‍ അഞ്ചാമത്

ദോഹ: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങില്‍ ഖത്തറിനു മുന്നേറ്റം. അഞ്ചു സ്ഥാനം മെച്ചപ്പെടുത്തി 57-ാം റാങ്കിലേക്കെത്താന്‍ ഖത്തറിനായി. കഴിഞ്ഞ റാങ്കിങില്‍ 62-ാം സ്ഥാനത്തായിരുന്നു ഖത്തര്‍. ഗള്‍ഫ് മേഖലയില്‍ ഒന്നാമത്. ഏഷ്യയില്‍ അഞ്ചാം സ്ഥാനത്താണ്. ഫിഫ കഴിഞ്ഞദിവസം പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പ്രകാരം 1391 പോയിന്റുകളാണ് ഖത്തറിനുള്ളത്.
ഏഷ്യയില്‍ ഇറാന്‍, ജപ്പാന്‍, ദക്ഷിണകൊറിയ, ഓസ്‌ട്രേലിയ രാജ്യങ്ങളാണ് ഖത്തറിനു മുന്നിലുള്ളത്.

ഏഷ്യന്‍ കപ്പിലെ കിരീടനേട്ടത്തിനു പുറമെ 2022 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ മികച്ച പ്രകടനമാണ് റാങ്കിങില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ ഖത്തറിന് സഹായകമായത്. 1993നുശേഷം ഇത്ര ഉയര്‍ന്ന റാങ്കിങ് ഖത്തര്‍ നേടുന്നത് ഈ ഫെബ്രുവരിയിലായിരുന്നു. ഏഷ്യന്‍ കപ്പിനു മുന്‍പ് റാങ്കിങില്‍ 93-ാം സ്ഥാനത്തായിരുന്നു. ഗള്‍ഫ് മേഖലയിലും ഏഷ്യന്‍ മേഖലയിലെ അറബ് രാജ്യങ്ങളിലും ഒന്നാംസ്ഥാനത്താണ് ഖത്തര്‍. യുഎഇ(67), സഊദി അറേബ്യ(69), ഇറാഖ്(74), സിറിയ(83), ഒമാന്‍(84), ലബനാന്‍(91), ജോര്‍ദാന്‍(98), ഫലസ്തീന്‍(99), ബഹ്‌റൈന്‍(101) രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അറബ് രാജ്യങ്ങളില്‍ അഞ്ചാംസ്ഥാനത്താണ് ഖത്തര്‍. 29-ാം സ്ഥാനത്തുള്ള ടുണീഷ്യയാണ് ഒന്നാമത്.
അള്‍ജീരിയ(38), മൊറോക്കോ(42), ഈജിപ്ത്(49) രാജ്യങ്ങള്‍ക്കു പിന്നിലാണ് ഖത്തര്‍. ഇറാനാണ് ഏഷ്യയില്‍ ഒന്നാമത്. 27-ാമതാണ് ഇറാന്‍. ജപ്പാന്‍ 28-ാമത്. ദക്ഷിണ കൊറിയ 39-ാമത്. ഓസ്‌ട്രേലിയ 44-ാമത്. റാങ്കിങില്‍ 106-ാം സ്ഥാനത്താണ് ഇന്ത്യ. ബെല്‍ജിയം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഫ്രാന്‍സ്, ബ്രസീല്‍ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇംഗ്ലണ്ട് നാലാമതായി. ഉറുഗ്വെയ് അഞ്ചാമത്. പോര്‍ച്ചുഗല്‍, ക്രൊയേഷ്യ, സ്‌പെയിന്‍, അര്‍ജന്റീന, കൊളംബിയ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കാലാവധി കഴിഞ്ഞ ഒരുടണ്ണിലധികം ഭക്ഷ്യോത്പന്നങ്ങള്‍ പിടിച്ചെടുത്തു

സ്‌കൂള്‍ നഴ്‌സുമാരുടെ പരിശീലന പദ്ധതിക്ക് തുടക്കമായി