in , , ,

ഫിഫ ലോകകപ്പിനായി സജ്ജമെന്ന് ഖത്തര്‍ ആരോഗ്യമേഖല

ദോഹ: 2022ലെ ഫിഫ ലോകകപ്പ് വേളയില്‍ മികച്ച ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ രാജ്യം പൂര്‍ണ്ണമായും തയ്യാറാണെന്ന് ആരോഗ്യമന്ത്രാലയം.
ലോകാരോഗ്യ സംഘടനയുമായും ഫിഫയുമായും ഖത്തര്‍ ഉയര്‍ന്ന നിലയില്‍ സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ സേവനങ്ങള്‍ കാര്യക്ഷമമായും ആവശ്യമുള്ള എല്ലാവര്‍ക്കും സൗജന്യമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാനാകും. ലോകകപ്പില്‍ ആരോഗ്യാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സുസജ്ജമെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരി വ്യക്തമാക്കി. ലോകകപ്പിനിടയില്‍ ആവശ്യമായ എല്ലാ ആരോഗ്യ സേവനങ്ങളും ഉറപ്പാക്കും. ഖത്തര്‍ ആരോഗ്യസമ്മേളനം 2020ല്‍ പങ്കെടുക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ പൊതുജനാരോഗ്യ മന്ത്രാലയം നടത്തുന്ന വിവിധ പരിപാടികളുടെ തുടക്കമാണ് ഈ സമ്മേളനമെന്ന് ഖത്തര്‍ ഹെല്‍ത്ത് 2020ന്റെയും ലോകകപ്പ് 2022 ഹെല്‍ത്ത് കെയര്‍ ആന്റ് ഡോപ്പിങ് കണ്‍ട്രോള്‍കമ്മിറ്റിയുടെയും ചെയര്‍മാനായ ഡോ.അബ്ദുല്‍വബാഹ് അല്‍മുസ്‌ലെഹ് പറഞ്ഞു. ഖത്തറില്‍ നടക്കുന്ന ലോകകപ്പിനുള്ള ആരോഗ്യപരമായ തയാറെടുപ്പുകള്‍ വര്‍ധിപ്പിക്കാന്‍ സഹായകമായ വിധത്തില്‍ പൊതുജനങ്ങളിലും ആരോഗ്യപ്രവര്‍ത്തകരിലും അവബോധം വളര്‍ത്തുകയെന്നതാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. 2022വരെ പരിപാടികളും സമ്മേളനങ്ങളും അനുബന്ധ പ്രോഗ്രാമുകളും തുടരും. ലോകകപ്പ് മാത്രമല്ല, കായിക ദിനവും ദേശീയ ദിനവും ഉള്‍പ്പെടെ രാജ്യം ആതിഥേയത്വം വഹിക്കുന്ന മറ്റ് പരിപാടികള്‍ക്ക് ഈ തയ്യാറെടുപ്പുകള്‍ ഉപയോഗപ്രദമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകാരോഗ്യസംഘടനയുമായി ഖത്തറിന്റെ സഹകരണം തുടരുകയാണ്. സംഘടനയുമായി ചേര്‍ന്ന് മെയ് മാസത്തില്‍ ജനീവയില്‍ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ആരോഗ്യ സേവന മേഖലയിലെ തങ്ങളുടെ അനുഭവം പങ്കുവെക്കാന്‍ മുന്‍പ് ലോകകപ്പ് അല്ലെങ്കില്‍ ഒളിമ്പിക്‌സ് പോലുള്ള കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച എല്ലാ രാജ്യങ്ങളെയും ഖത്തര്‍ ക്ഷണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് തലത്തില്‍ സേവന ലഭ്യതയോടെയുള്ള സമഗ്രമായ ആരോഗ്യപദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യ നിലയെന്നത് സ്റ്റേഡിയങ്ങളിലും ഹോട്ടലുകളിലും,ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതാണ്. രണ്ടാമത്തേത് ആരോഗ്യ കേന്ദ്രങ്ങളിലും, മൂന്നാമത്തേത് പൊതു ആസ്പത്രികളിലെയും ചികിത്സാലഭ്യതയാണ്.ലോകകപ്പിനായി 19ലക്ഷത്തിലധികം പര്‍ ഖത്തര്‍ സന്ദര്‍ശിക്കാനിടയുള്ളതിനാല്‍ ആരോഗ്യപദ്ധതികള്‍ വളരെ പ്രധാനമാണ്. ആസ്വാദകര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ ആവശ്യമുള്ള രാജ്യങ്ങള്‍ മന്ത്രാലയത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകകപ്പിനായി തയാറെടുക്കുന്ന ആരോഗ്യമേഖലയിലെ എല്ലാ കക്ഷികളും ഉള്‍പ്പെടുന്ന സുപ്രധാന സമ്മേളനമാണിതെന്ന് ആരോഗ്യമന്ത്രാലയത്തിലെ പൊതു ആരോഗ്യവകുപ്പ് ഡയറക്ടര്‍ ശൈഖ് ഡോ.മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ലോകകപ്പുകളുടെ ചരിത്രത്തില്‍തന്നെ ഏറ്റവും മികച്ചതായിരിക്കും ഖത്തറിന്റെ ആരോഗ്യമേഖലയിലെ തയാറെടുപ്പുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ആരോഗ്യമന്ത്രാലയം വെബ്സൈറ്റ് നവീകരിച്ചു

മുഷൈരിബ് മെട്രോ സ്‌റ്റേഷന് ഹരിത കെട്ടിട സര്‍ട്ടിഫിക്കേഷന്‍