Tuesday, January 26ESTD 1934
Shadow

ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍ സുപ്രീംകമ്മിറ്റി വിലയിരുത്തി

ദോഹ: 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട തയാറെടുപ്പുകള്‍ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഡയറക്ടര്‍ബോര്‍ഡ് യോഗം വിലയിരുത്തി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഫിഫ ലോകകപ്പ് പദ്ധതികളുടെ പുരോഗതി വിലയിരുത്തിയത്. അമീരിദിവാനിലായിരുന്നു യോഗം. 2019ല്‍ ബോര്‍ഡിന്റെ മൂന്നാംയോഗമാണ് ഇന്നലെ ചേര്‍ന്നത്.
ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, ബോര്‍ഡ് വൈസ് ചെയര്‍മാനും അമീറിന്റെ പേഴ്‌സണല്‍ റപ്രസന്റേറ്റീവുമായ ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ബോര്‍ഡംഗവും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയും മറ്റ് ബോര്‍ഡംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
ഫിഫ ലോകകപ്പ് തയാറെടുപ്പുകളില്‍ ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍, ലോകകപ്പിന്റെ സുരക്ഷാ പ്രവര്‍ത്തന പദ്ധതികളുടെ പുരോഗതി, 2019 ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ സുരക്ഷാപദ്ധതി എന്നിവ വിലയിരുത്തി.

error: Content is protected !!