
ദോഹ: ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന്‍സ് രാജ്യാന്തര ഫെഡറേഷന്റെ(ഫിബ) 2021 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങളുടെ നറുക്കെടുപ്പ് ബംഗളുരുവില്‍ നടന്നു. 24 ടീമുകളാണ് മത്സരരംഗത്തുള്ളത്. ഖത്തര്‍ ഗ്രൂപ്പ് ഇയിലാണ്. ഇറാന്, സിറിയ, സഊദി അറേബ്യ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഫിബ പ്രസിഡന്റ് ഹൊറാഷ്യോ മുറതോര്, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ഫസ്റ്റ് വൈസ് പ്രസിഡന്റും ഫിബ ഏഷ്യ പ്രസിഡന്റുമായ ശൈഖ് സഊദ് ബിന്‍ അലി അല്‍താനി, ഫിബ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നറുക്കെടുപ്പ് ചടങ്ങില്‍ പങ്കെടുത്തു.
ഒരു ഗ്രൂപ്പില്‍ നാലു ടീമുകള്‍ വീതം ആറുഗ്രൂപ്പുകളിലായി 24 ടീമുകളാണ് മത്സരരംഗത്തുള്ളത്. ഗ്രൂപ്പ് എ- ഫിലിപ്പൈന്‍, ഇന്തോനേഷ്യ, തായ്ലന്ഡ്, ദക്ഷിണകൊറിയ. ഗ്രൂപ്പ് ബി- ചൈനീസ് തായ്പേയി, മലേഷ്യ, ചൈന, ജപ്പാന്. ഗ്രൂപ്പ് സി- ഓസ്ട്രേലിയ, ഹോങ്കോങ്, ന്യൂസിലന്റ്, ഗുവാം. ഗ്രൂപ്പ് ഡി- ബഹ്റൈന്‍, ലബനാന്, ഇന്ത്യ, ഇറാഖ്. ഗ്രൂപ്പ് എഫ്- ജോര്‍ദാന്‍, കിര്ഗിസ്താന്, ശ്രീലങ്ക, ഫലസ്തീന്.