
ദോഹ: തൃശൂര്‍ യൂത്ത് ക്ലബ് സംഘടിപ്പിച്ച രണ്ടാമത് പ്‌ളാസ ഗ്രൂപ്പ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫ്‌ളൈവെല്‍ അമിഗോസ് ചാമ്പ്യന്മാരായി. 16 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഫൈനലില്‍ എത്തിയ ആഡ്രോയ്റ്റര്‍സ് എഫ് സിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അമിഗോസ് ചാമ്പ്യന്മാരായത്. മാതുരെ എഫ് സിയുടെ ജിനു ടൂര്‍ണമെന്റ് ടോപ് സ്‌കോററായി. വിജയികള്‍ക്ക് താജ് ആലുവ, മജീദ് അലി, ഫസല്‍ ഖാദര്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. അനീസ് മാള അധ്യക്ഷതവഹിച്ച സമ്മാനദാന ചടങ്ങില്‍ ടൂര്‍ണമെന്റ് ചെയര്‍മാന്‍ നസീം മേപ്പാട്ട് നന്ദി പറഞ്ഞു.