
ദോഹ: ഖത്തറിലെ ദീര്‍ഘകാല പ്രവാസികളുടെ കലാ-സാംസ്‌കാരിക കൂട്ടായ്മയായ ഫോം ഖത്തര്‍ സംഘടിപ്പിക്കുന്ന ‘മഞ്ഞണിപ്പൂനിലാവ്’ സംഗീത പരിപാടി നാളെ നടക്കുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം ഏഴു മണിക്ക് അല്‍അറബി സ്‌പോട്‌സ് ക്ലബ്ബ്, ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ ഇന്‍ഡോര്‍ ഹാളിലാണ് പരിപാടി. പ്രമുഖ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ നയിക്കുന്ന സംഗീത നിശയില്‍ പിന്നണി ഗായകരായ വിജയ് യേശുദാസ്, കാര്‍ത്തിക്, ശ്വേത മോഹന്‍, ജോത്സന, മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂര്‍ ശരീഫ്, ഫാസില ബാനു എന്നിവര്‍ പങ്കെടുക്കും. സിനിമാ സംഗീത രംഗത്ത് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ എം ജയചന്ദ്രനെ ചടങ്ങില്‍ ഫോം ഖത്തര്‍ ആദരിക്കും.
ഫോം ഖത്തര്‍ ഏര്‍പ്പെടുത്തിയ പ്രഥമ എരഞ്ഞോളി മൂസ കലാപുരസ്‌കാരത്തിന് അര്‍ഹനായ പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശരീഫിന് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും വേദിയില്‍ കൈമാറും. മാപ്പിളപ്പാട്ട് രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഈ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്.
2500ഓളം കാണികളെ പ്രതീക്ഷിക്കുന്ന പരിപാടിയില്‍ ഖത്തറിലെ കലാ,സാംസ്‌കാരിക,സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
വൈകുന്നേരം ആറു മണിക്ക് പ്രവേശനം ആരംഭിക്കും. 100, 60, 40 ഖത്തര്‍ റിയാല്‍ നിരക്കിലുള്ള ടിക്കറ്റുകള്‍ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ്, അലി ഇന്റര്‍ നാഷണല്‍ ട്രേഡിങ്, വസന്തഭവന്‍ ഭാരത് റെസ്റ്റോറന്റ്, സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍, സൈതൂണ്‍ റസ്റ്റൊറന്റ്, അല്‍റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് വഖ്‌റ, പാനൂര്‍ റസ്റ്റോറന്റ് എന്നിവിടങ്ങളിലും ക്യൂടിക്കറ്റ് വെബ്‌സൈറ്റിലും ലഭ്യമാണ്.
വാര്‍ത്താസമ്മേളനത്തില്‍ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍, കെ മുഹമ്മദ് ഈസ, ഡോ. അബ്ദു സമദ്, കെകെ ഉസ്്മാന്‍, അന്‍വര്‍ ബാബു, ഇഎം സുധീര്‍, പിഎന്‍ ബാബുരാജന്‍, അഷ്‌റഫ് സഫ, റസാഖ് റോത്താന, ഡോ. സമീര്‍ കലന്തന്‍, മന്‍സൂര്‍, സല്‍മാന്‍ എളയിടം, അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക്-55809803, 70128121.