
ദോഹ: ഫോക്കസ് ഖത്തര്‍ ഫോക്കസ് ലേഡീസിന്റെ സഹകരണത്തോടെ ഫോക്കസ് ഡേ ആഘോഷിച്ചു. ഷഹാനിയക്കടുത്തുള്ള ഉംലഖ്ബ ഫാം ഹൗസില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കുടുംബ സമേതം പങ്കെടുത്തു.
റാണിയും മക്കളും, കോട്ടികളി, കക്ക്കളി, ആനവാല്‍ വരക്കല്‍, വടംവലി, ബലൂണ്‍ പൊട്ടിക്കല്‍, ലെമണ്‍ സ്പൂണ്‍ തുടങ്ങിയ വിവിധ മത്സരങ്ങള്‍ നടന്നു. തേന്‍മിഠായി, പുളിമുട്ടായി, കടിച്ചാപറിച്ചി, കുഴലപ്പം, ജോക്കര, നാരങ്ങമുട്ടായി തുടങ്ങി സ്‌കൂള്‍ കാലത്തെ ഇഷ്ടങ്ങള്‍ വീണ്ടും ആസ്വദിക്കാനായി ഒരുക്കിയ പെട്ടിക്കട ശ്രദ്ധേയമായി. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും മത്സര വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഫാഇസ് എളയോടന്‍, മൊയ്തീന്‍ഷാ, അമീന്‍ അബ്ദുസ്സലാം, ഫഹ്‌സിര്‍ റഹ്മാന്‍, ഹാരിസ് പി ടി, മുബാറക്ക് രണ്ടത്താണി, അനീസ് അസീസ്, ബാസില്‍ കെ.എന്‍, സജീര്‍ പുനത്തില്‍ക്കണ്ടി, അമീര്‍ ഷാജി പരിപാടികള്‍ നിയന്ത്രിച്ചു. ഫോക്കസ് ഖത്തര്‍ സി ഇ ഒ അഷ്ഹദ് ഫൈസി, അഡ്മിന്‍ മാനേജര്‍ ഹമദ് ബിന്‍ സിദ്ദീഖ്, ഫിനാന്‍സ് മാനേജര്‍ മുഹമ്മദ് റിയാസ് സി, ഫോക്കസ് ലേഡീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദിലാ മുനീര്‍, അഡ്മിന്‍ മാനേജര്‍ അസ്മിന നാസര്‍, നിഷാദ, സുആദ ഇസ്മാഈല്‍, അപ്‌സ റിയാസ് നേതൃത്വം നല്‍കി.