in

ഫോക്കസ് ഖത്തര്‍ ‘ലാ തുദ്മിനൂ’ കാമ്പയിന് തുടക്കം

ഫോക്കസ് ഖത്തര്‍ ‘ലാ തുദ്മിനൂ’ കാമ്പയിന്‍ എപി മണികണ്ഠന്‍ ഉദാഘാടനം ചെയ്യുന്നു

ദോഹ: ഫോക്കസ് ഖത്തറും വനിതാ യുവജന വിഭാഗമായ ഫോക്കസ് ലേഡീസും സംഘടിപ്പിക്കുന്ന ദ്വൈമാസ കാമ്പയിന്‍ ‘ലാ തുദ്മീനൂ’ വിന് തുടക്കം. ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ട്രെയ്‌നര്‍ അബ്ദുല്‍ എസ് പി മുഖ്യ പ്രഭാഷണം നടത്തി.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഡോക്ടേര്‍സ് ക്ലബ്ബ്) ജനറല്‍ സെക്രട്ടറി സൈബു ജോര്‍ജ്ജ്, ഫോക്കസ് ഖത്തര്‍ സി ഇ ഒ അഷ്ഹദ് ഫൈസി സംസാരിച്ചു. സല്‍വ റോഡിലെ സൈത്തൂന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സെഷനില്‍ ഫോക്കസ് ലേഡീസ് അഡ്മിന്‍ കോര്‍ഡിനേറ്റര്‍ ദില്‍ബ മിദ് ലാജ് വിഷയാവതരണം നടത്തി.
ജൂട്ടാസ് പോള്‍, പി എം റഷീദലി, നസീര്‍ പാനൂര്‍, എം എസ് എ അബ്ദുല്‍ റസാഖ്, പി ടി ഫിറോസ്, സൈനബ റഷീദ്, മുഹ്‌സിന്‍, മശ്ഹൂദ് തിരുത്തിയാട്, ഷഹന ഇല്‍യാസ്, എ വി അബൂബക്കര്‍ ഖാസിമി, ഖലീലുറഹ്മാന്‍, നൗഫല്‍ തടത്തില്‍, നസീര്‍, സറീന അഹദ്, മുഹമ്മദ് ഷാഫി എന്നിവര്‍ ആശംസ നേര്‍ന്നു.
കെഎന്‍ സുലൈമാന്‍ മദനി, സുംബുല സഈദ്, ഡോ. ഫാരിജ ഹുസൈന്‍, റംല സമദ്, ഷമീര്‍ വലിയ വീട്ടില്‍, ജമീല നാസര്‍, താഹിറ വഹാബ്, സുനില്‍ പെരുമ്പാവൂര്‍, അലാവുദ്ദീന്‍ ബ്രഹ്മകുളം, എ വി എം ഉണ്ണി സംബന്ധിച്ചു. ഹാരിസ് പി ടി, ഹമദ് ബിന്‍ സിദ്ധീഖ്, ഫാഇസ് എളയോടന്‍, നാസര്‍ ടി പി, അമീനുര്‍റഹ്മാന്‍ എ എസ്, സി മുഹമ്മദ് റിയാസ്, ഫഹ്‌സീര്‍ റഹ്മാന്‍, ഫാദില മുനീര്‍, അസ്മിന നാസര്‍, സുആദ ഇസ്മാഈല്‍ നേതൃത്വം നല്‍കി. റാഇദ് അബ്ദുല്‍ നാസര്‍ പ്രാര്‍ത്ഥനയും കാമ്പയിന്‍ കണ്‍വീനര്‍ നാസര്‍ ടി പി സ്വാഗതവും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പികെ മുസ്തഫ ഹാജിയെ ആദരിച്ചു

യുഎന്‍ഐക്യു സെമിനാര്‍ സംഘടിപ്പിച്ചു