
ദോഹ: ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഖത്തറിന് 2019-21 കാലയളവിലേക്കുള്ള കേന്ദ്ര നേതൃത്വം നിലവില്‍ വന്നു. അഷ്ഹദ് ഫൈസി (സിഇഒ), ഹമദ് ബിന്‍ സിദ്ധീഖ് (അഡ്മിന്‍ മാനേജര്‍), സി മുഹമ്മദ് റിയാസ് (ഫിനാന്‍സ് മാനേജര്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍. ഫാഇസ് എളയോടന്‍, ഹാരിസ് പി ടി എന്നിവര്‍ ഡപ്യൂട്ടി സി ഇ ഒ യും, ഹസീബ് ഹംസ ഡപ്യൂട്ടി ഫിനാന്‍സ് മാനേജരായും, അമീനുര്‍റഹ്മാന്‍ ഒ എസ്, അനീസ് അബ്ദുല്‍ അസീസ് എന്നിവര്‍ അഡ്മിന്‍ കോര്‍ഡിനേറ്റര്‍മാരുമായും തെരെഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികളായി അബ്ദുല്‍ വാരിസ് എം എ (പി ആര്‍ മാനേജര്‍), അമീര്‍ ഷാജി (ഡപ്യൂട്ടി പി ആര്‍), താജുദ്ദീന്‍ മുല്ലവീടന്‍ (എച്ച് ആര്‍ മാനേജര്‍), മുഹ്‌സിന്‍ കയക്കോല്‍ (ഡപ്യൂട്ടി.
എച്ച് ആര്‍), നാസര്‍ ടി പി (സോഷ്യല്‍ വെല്‍ഫെയര്‍ മാനേജര്‍), ആഷിഖ് ഇഖ്ബാല്‍ (ഡപ്യൂട്ടി സോഷ്യല്‍ വെല്‍ഫെയര്‍), മുബഷിര്‍ (സ്‌പോര്‍ട്‌സ് മാനേജര്‍), സദീദ് (ഡപ്യൂട്ടി സ്‌പോര്‍ട്‌സ്), സജിത്ത് സി എച്ച് (ഡപ്യൂട്ടി ആര്‍ട്‌സ്), യുസുഫ് ബിന്‍ മുഹമ്മദ് (ഇവന്റ്‌സ് മാനേജര്‍), അസ്ഹര്‍ നൊച്ചാട് (ഡപ്യൂട്ടി ഇവന്റ്‌സ്), ഷാഹിര്‍ എം ടി (ഹെല്‍ത്ത് കെയര്‍ മാനേജര്‍), മന്‍സൂര്‍ ഒതായി (ഡപ്യൂട്ടി ഹെല്‍ത്ത് കെയര്‍) എന്നിവര്‍ തെരെഞ്ഞെടുക്കപ്പെട്ടു. തുമാമയിലെ ഫോക്കസ് വില്ലയില്‍ നടന്ന തെരെഞ്ഞെടുപ്പ് അബ്ദുല്‍ നസീര്‍ പാനൂര്‍, മുനീര്‍ അഹ്മദ്, ഇംതിയാസ് അനച്ചി നിയന്ത്രിച്ചു.