
ദോഹ: ഫോക് ഖത്തര്‍ (ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട്) പ്രഥമ ജനറല്‍ ബോഡി യോഗം ഗാര്‍ഡന്‍ വില്ലേജില്‍ ചേര്‍ന്നു. ഐസിബിഎഫ് പ്രസിഡണ്ട് ബാബുരാജന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഫോക് പ്രസിഡണ്ട് കെ കെ ഉസ്മാന്‍ അധ്യക്ഷ്യത വഹിച്ചു. ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റഊഫ് കൊണ്ടോട്ടി, അഷ്‌റഫ് കെ പി, അഡ്വ. രാജലക്ഷ്മി, അബ്ദുല്‍ റഹ്മാന്‍ ഇ പി, രശ്മി ശരത്, കെ കെ വി മുഹമ്മദ് അലി, ജയിംസ് മരുതോങ്കര, ശകീര്‍ ടി വി, ഡോ. പ്രദീപ്, മന്‍സൂര്‍അലി, രാമന്‍ നായര്‍, ശിഹാബുദ്ദീന്‍ എസ് പി എച്ച്, രഞ്ജിത്ത് ചാലില്‍, വി കെ പുത്തൂര്‍, ഒ എ കരീം, വിദ്യ രഞ്ജിത്ത് സംസാരിച്ചു. പ്രളയ സമയത്ത് കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നാട്ടില്‍ നേതൃത്വം വഹിച്ച അഹമ്മദ് മൂടാടി, രാമന്‍ നായര്‍, സാജിദ് ബക്കര്‍, ഷംല സാജിദ്, സഫല നാസിക് എന്നിവരെ ആദരിച്ചു. വര്‍ക്കിങ് പ്രസിഡന്റ് ഫരീദ് തിക്കോടി സ്വാഗതവും ഫൈസല്‍ മൂസ്സ നന്ദിയും പറഞ്ഞു.