in

ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ സര്‍ഗോത്സവം: കൂട്ടായ്മകള്‍ക്ക് അപേക്ഷിക്കാം

ദോഹ: ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ സര്‍ഗോത്സവം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഏഴിനം സംഘനൃത്തങ്ങളില്‍ മത്സരം നടത്തുന്നു.
ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാവുന്ന വിധമാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒപ്പന (പെണ്‍കുട്ടികള്‍), തിരുവാതിരകളി, ഒപ്പന (ആണ്‍കുട്ടികള്‍), മാര്‍ഗംകളി, നാടോടി സംഘനൃത്തം, സിനിമാറ്റിക് ഗ്രൂപ്പ്ഡാന്‍സ് എന്നീ ഇനങ്ങളില്‍ 18 വയസ്സുവരെ പ്രായമുള്ളവര്‍ക്കായി ജൂനിയര്‍ വിഭാഗത്തില്‍ മത്സരങ്ങള്‍നടക്കും.
ഏത് പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന സീനിയര്‍ വിഭാഗത്തില്‍ ഒപ്പന (സ്ത്രീകള്‍), തിരുവാതിരകളി, ഒപ്പന (പുരുഷന്മാര്‍), മാര്‍ഗംകളി, കോല്‍ക്കളി, നാടോടി സംഘനൃത്തം, സിനിമാറ്റിക് ഗ്രൂപ്പ്ഡാന്‍സ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കലാ സാംസ്‌ക്കാരിക കൂട്ടായ്മകള്‍ക്കും ഡാന്‍സ് ഗ്രൂപ്പുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 5നകം അപേക്ഷിക്കേണ്ടതാണെന്ന് ഫ്രണ്ട്‌സ് ഓഫ്തൃശൂര്‍ ഭാരവാഹികള്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: 66008632, 55811289, 33838486, 66204565, 77773017, 30836300.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്വകാര്യ സ്‌കൂള്‍ ഫീസ്: ഖത്തര്‍ ചേംബര്‍ വിദ്യാഭ്യാസ സമിതി ചര്‍ച്ച ചെയ്തു

അറേബ്യന്‍ ഗള്‍ഫ് കപ്പ് അമീര്‍ ഉദ്ഘാടനം ചെയ്തു