
ദോഹ: ഒകടോബര്‍ പതിനാറിനു തുടങ്ങിയ രാജ്യാന്തര ഫ്രാങ്ക്ഫര്‍ട്ട് ബുക്ക്‌ഫെയറില്‍ ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റി പ്രസ്സ്(എച്ച്ബികെയു പ്രസ്സ്) പങ്കെടുക്കും. ലോകത്തിലെ ഏറ്റവും പ്രധാനമായ ബുക്ക്‌ഫെയറുകളിലൊന്നാണ് ഫ്രാങ്ക്ഫര്‍ട്ടിലേത്. കൂടുതല്‍ പബ്ലീഷിങ് കമ്പനികള്‍ പങ്കെടുക്കുന്ന അപൂര്‍വം മേളകളിലൊന്നാണ് ജര്‍മ്മന്‍ നഗരത്തിലേത്. ലോകത്തിലെ ഏറ്റവും വലിയ പുസ്തകവ്യാപാരമേളയെന്ന ഖ്യാതിയും ഫ്രാങ്ക്ഫര്‍ട്ട് ഫെയറിനുണ്ട്. എല്ലാ വര്‍ഷവും ഒക്ടോബര്‍ മധ്യത്തിലാണ് മേള.
നാലു ദിവസം നീളുന്ന മേളയുടെ തുടക്കത്തില്‍ വ്യാപാരാവശ്യങ്ങള്‍ക്കായി എത്തുന്ന സന്ദര്‍ശകര്‍ക്കാണ് പ്രവേശനം. തുടര്‍ന്നായിരുന്നു പൊതുജനങ്ങള്‍ക്ക് പ്രവേശനം.
ഫ്രാങ്ക്ഫര്‍ട്ടിലെ പവലിയനിലെ എച്ച്ബികെയു പ്രസ്സിന്റെ ബൂത്തില്‍ പ്രമുഖ പ്രസിദ്ധീകരണങ്ങള്‍ പുരസ്‌കാരത്തിന് അര്‍ഹമായ സൃഷ്ടികള്‍, നിരൂപകപ്രശംസ നേടിയ പുസ്തകങ്ങള്‍, നിരൂപണങ്ങള്‍, പരിഭാഷകള്‍ എന്നിവയെല്ലാം അവതരിപ്പിച്ചിട്ടുണ്ട്.