
ദോഹ: ബയേണ്‍ മ്യൂണിച്ചിനും ഖത്തറിനുമിടയില്‍ മികച്ച ബന്ധമാണുള്ളതെന്ന് ജര്‍മ്മന്‍ ക്ലബ്ബിന്റെ എക്സിക്യുട്ടീവ് ബോര്‍ഡംഗം ജോര്‍ഗ് വാക്കര്‍. ബയേണ്‍ മ്യൂണിച്ചിന്റെ രാജ്യാന്തരവല്ക്കരണ- കര്‍മ്മപദ്ധതി വിഭാഗത്തിന്റെ ഉത്തരവാദിത്വമാണ് വാക്കര്ക്കുള്ളത്.
ജര്‍മ്മനിയിലെ അലൈന്‍സ് അരീനയില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം ഖത്തറുമായുള്ള ബന്ധത്തെ പ്രശംസിച്ചത്. തങ്ങളുമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന പങ്കാളികളെ കണ്ടെത്താന്‍ എല്ലായിപ്പോഴും ശ്രമിക്കാറുണ്ട്. അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് ഖത്തര്‍. ഖത്തറുമായി ബയേണ്‍ മ്യൂണിച്ചിന് ശക്തമായ ബന്ധമാണുള്ളത്.
തങ്ങള്‍ വളരെക്കാലമായി ഒരുമിച്ചുപ്രവര്ത്തിക്കുന്നു. വാര്‍ഷിക ശൈത്യകാല പര്യടനത്തിനായി ടീം ദോഹയിലെത്തും. ഖത്തര്‍ എയര്‍വേയ്സാണ് ബയേണിന്റെ ഷര്‍ട്ടിന്റെ ഒരുവശം ബ്രാന്‍ഡ് ചെയ്തിരിക്കുന്നത്. ഖത്തറുമായുള്ള പങ്കാളിത്തത്തില്‍ വളരെയധികം സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.