in ,

ബലദ്‌ന റമദാന്‍ ടെന്റുകളില്‍ 10,000 ലിറ്റര്‍ ലോങ്‌ലൈഫ് പാല്‍ വിതരണം ചെയ്തു

ബലദ്‌നയുടെ ലോങ്‌ലൈഫ് പാല്‍ ഖത്തര്‍ ചാരിറ്റി റമദാന്‍ ടെന്റുകളിലേക്ക് വിതരണത്തിനായി കൊണ്ടുപോകുന്നതിന്റെ ദൃശ്യം

ദോഹ: പ്രമുഖ ഖത്തരി ഭക്ഷ്യകമ്പനിയായ ബലദ്‌ന ഫുഡ് ഇന്‍ഡസ്ട്രീസ് രാജ്യത്തിന്റെ റമദാന്‍ ടെന്റുകളില്‍ 10,000 ലിറ്റര്‍ ലോങ്‌ലൈഫ് പാല്‍ വിതരണം ചെയ്തു.ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അല്‍ദഖീറ അല്‍ഖോര്‍ റമദാന്‍ ടെന്റുകളിലായിരുന്നു വിതരണം. ആവശ്യം അര്‍ഹിക്കുന്ന കുടുംബങ്ങള്‍ക്കും പാല്‍ വിതരണം ചെയ്യുമെന്ന് ബലദ്‌ന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഖത്തരി ഉത്പന്നങ്ങള്‍ കാരുണ്യപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്ന പ്രമേയത്തില്‍ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായാണ് പാല്‍ വിതരണം. ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കാനാകുന്നതില്‍ അഭിമാനമുണ്ട്. വര്‍ഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഖത്തര്‍ ചാരിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്. ലക്ഷക്കണക്കിന് ജനങ്ങള്‍ക്കാണ് സഹായവും പ്രയോജനവും ലഭിച്ചത്.

സമൂഹത്തിലേക്ക് തിരിച്ചുകൊടുക്കുകയെന്നതാണ് റമദാനിലെ സാരാംശം.ഖത്തറിനും അതിന്റെ ജനതയോടുമുള്ള പ്രതിജ്ഞാബദ്ധത തുടരും. ഖത്തറിന്റെ ഭാവിയിലെ അവിഭാജ്യ ഘടകമാണ് തൊഴിലാളികള്‍. സാധ്യാമായ എല്ലാ മാര്‍ഗത്തിലും പ്രാദേശിക സമൂഹത്തിന് ബലദ്‌നയുടെ പിന്തുണ തുടരും. സമഗ്രമായ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വം ഞങ്ങളുടെ അടിസ്ഥാന മൂല്യങ്ങളുടെ ഭാഗമാണ്- ബലദ്‌നയുടെ പബ്ലിക് റിലേഷന്‍സ് ആന്റ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സബാ അല്‍ഫദാല പറഞ്ഞു.

ബലദനയുടെ ഈ പദ്ധതിയെ തങ്ങള്‍ വിലമതിക്കുന്നതായി ഖത്തര്‍ ചാരിറ്റി പ്രാദേശിക വികസന വിഭാഗം ഡയറക്ടര്‍ അലി അല്‍ഗരീബ് പറഞ്ഞു. റമദാനില്‍ കുറഞ്ഞവരുമാനക്കാരായ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും സഹായകരമാണ് ബലദ്‌നയുടെ ഈ സംഭാവന. റമദാനില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി 45 ടെന്റുകളാണ് ഖത്തര്‍ ചാരിറ്റി സജ്ജമാക്കിയിരിക്കുന്നത്. മൂന്നരലക്ഷം തൊഴിലാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴില്‍മേഖലകളിലും ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. 39,000 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം. കുറഞ്ഞ വരുമാനക്കാരായ 10,000 കുടുംബങ്ങള്‍ക്ക് ഭക്ഷ്യപായ്ക്കറ്റുകളും വിതരണം ചെയ്യുന്നു. 30 രാജ്യങ്ങളിലെ 34 ലക്ഷം ജനങ്ങള്‍ക്ക് ഖത്തര്‍ ചാരിറ്റിയുടെ പദ്ധതികളുടെ പ്രയോജനം ഈ വര്‍ഷം ലഭിക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മലയാളിയുടേത് ഇന്ത്യയുടെ ആത്മാവ് കാക്കുന്ന രാഷ്ട്രീയ പ്രബുദ്ധത: എം പി നവാസ്

ഖത്തരി ഫാംസ് പദ്ധതി: പച്ചക്കറി വില്‍പ്പനയില്‍ 318 ശതമാനം വര്‍ധന