Tuesday, December 10

ബലൂണ്‍ ഫെസ്റ്റിവല്‍ ഡിസംബറില്‍

Spread the love

ദോഹ: ദോഹയുടെ ആകാശത്ത് ബലൂണ്‍ നിറയുന്ന ദിവസങ്ങള്‍ വരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് 30 ബലൂണുകള്‍ എത്തിച്ചേരുക.
ഡിസംബര്‍ ഏഴു മുതല്‍ 18 വരെയാണ് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍. ഇതേ കാലയളവില്‍ ഗള്‍ഫ് കപ്പ്, ഫിഫ ക്ലബ് വേള്‍ഡ് കപ്പ്, ഖത്തര്‍ ദേശീയ ദിനം എന്നിവയും കടന്നുവരുന്നത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവലിന്‍ കൂടുതല്‍ പൊലിമയേകും. ബലൂണ്‍ ഫെസ്റ്റുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ആസ്‌പെയര്‍ പാര്‍ക്കില്‍ അതിരാവിലെയും ഉച്ചക്കു ശേഷവും രാത്രിയുമാണ് ബലൂണ്‍ ഫെസ്റ്റ് അരങ്ങേറുക. ബലൂണ്‍ ഫെസ്റ്റിനോടനുബന്ധിച്ച് ഭക്ഷണ ട്രക്കുകള്‍, വിവിധ റൈഡുകള്‍, മറ്റു വിനോദോപാധികള്‍ തുടങ്ങിയവയുമുണ്ടാകും.