in ,

ബള്‍ഗേറിയന്‍ പ്രസിഡന്റ് അല്‍സഈം കോളേജ് സന്ദര്‍ശിച്ചു

ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ ബള്‍ഗേറിയന്‍ പ്രസിഡന്റ് റൂമെന്‍ രദേവിനെ സ്വീകരിക്കുന്നു

ദോഹ: ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ ബള്‍ഗേറിയന്‍ പ്രസിഡന്റ് റൂമെന്‍ രദേവും ഔദ്യോഗിക പ്രതിനിധിസംഘവും അല്‍സഈം മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍അത്തിയ്യ എയര്‍കോളേജ് സന്ദര്‍ശിച്ചു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യയും കോളേജ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ പൈലറ്റ് സലീം ഹമദ് അല്‍നാബിതും ചേര്‍ന്ന് ബള്‍ഗേറിയന്‍ പ്രസിഡന്റിനെ സ്വീകരിച്ചു.

അല്‍സഈം കോളേജിന്റെ ചരിത്രം, പരിശീലന പദ്ധതി, അക്കാഡമിക് പ്രോഗ്രാം, പരിശീലനത്തിനായി ഉപയോഗിക്കുന്ന എയര്‍ക്രാഫ്റ്റ്, പരിശീലന സംവിധാനങ്ങള്‍, അത്യാധുനിക അധ്യാപന മാര്‍ഗങ്ങള്‍, അറ്റ്‌മോസ്ഫറിക് സയന്‍സിലെ ബാച്ച്‌ലര്‍ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ബള്‍ഗേറിയന്‍ പ്രസിഡന്റിനോടു വിശദീകരിച്ചു. ഗ്രൗണ്ട് ട്രെയിനിങ് കെട്ടിടത്തിലും പ്രസിഡന്റ് സന്ദര്‍ശനം നടത്തി. ആഗോളതലത്തിലെ കോളേജുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍സഈം കോളേജിലെ അത്യാധുനിക സംവിധാനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഏഷ്യന്‍ അത്‌ലറ്റിക്‌സ്: ഹാമര്‍ത്രോയില്‍ ഖത്തറിന് വെള്ളി

മൂന്നാമത് കത്താറ ഊദ് സംഗീത ഫെസ്റ്റിവല്‍ ശ്രദ്ധേയമാകുന്നു