
ദോഹ: ഇരുപത്തി നാലാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഉദ്ഘാടന മത്സരത്തില്‍ ഖത്തരി താരം ബസ്സം അല്‍ റാവിക്കേറ്റ പരിക്ക് തുടര്‍ മത്സരങ്ങളെ ബാധിച്ചേക്കും. അറേബ്യന്‍ ഗള്‍ഫ് കപ്പിലെ പ്രഥമ മത്സരത്തില്‍ ഇറാഖിനെതിരെ കളിക്കവെയാണ് ബസ്സം അല്‍ റാവിക്ക് പരിക്കേറ്റത്. റാവിയുടെ കാലിനേറ്റ പരിക്ക് ഗുരുതരമാണെന്നും പൊട്ടുള്ളതിനാല്‍ ശസ്ത്രക്രിയ ആവശ്യമാണെന്നും ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ട്വീറ്റ് ചെയ്തു.
അല്‍ദുഹൈല്‍ ക്ലബ്ബില്‍ നിന്നും ഖത്തര്‍ ദേശീയ ടീമിലെത്തിയ ഇരുപത്തിയൊന്നുകാരനായ റാവി മധ്യനിരയില്‍ കരുത്തുറ്റ പ്രതിരോധം തീര്‍ക്കുന്നതില്‍ പ്രമുഖനാണ്. ഏഷ്യാകപ്പില്‍ രണ്ടു ഗോളുകളാണ് അദ്ദേഹം നേടിയിരുന്ന